വാലെന്റൈൻസ് ദിനത്തിൽ മമ്മൂട്ടി ആരാധകർക്ക് നിരാശ! ;ബസൂക്ക എത്തില്ല

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക. ഗെയിം ത്രില്ലെർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ മ്മൂട്ടിയും ഗൗതം വാസുദേവ് മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യോഡ്‌ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബാബു ആൻ്റണി, നീത പിള്ള, ഗായത്രി അയ്യർ, ഹക്കിം ഷാ , ഭാമ അരുൺ ഷൈൻ ടോം ചാക്കോ, മൈം ഗോപി തുടങ്ങിയവരും ചിത്രത്തിലുണ്ട്. 2023ൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം 2024ൽ ആണ് അവസാന ചിത്രീകരണം നടന്നത്. ചിത്രം ഫെബ്രുവരി 14നു ഇറങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ചിത്രം റീലിസ് തീയതിയോടു അടുക്കുമ്പോൾ വീണ്ടും റിലീസ് മാറ്റിയതായി ആണ് പുതിയ റിപ്പോർട്ടുകൾ.
പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വിഷു റിലീസായി ചിത്രം ഏപ്രിൽ മാസത്തിൽ തിയേറ്ററിൽ എത്തുമെന്ന് സൂചന ഉണ്ട്. സിനിമയുടെ നിർമ്മാതാക്കൾ ഈ കാര്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായ അപ്‌ഡേറ്റുകളൊന്നും ഉണ്ടായിട്ടില്ല.
ചിത്രത്തിന്റെ ടീസറിനും പോസ്റ്ററുകൾക്കും ഗംഭീര അഭിപ്രായമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ സ്വഗും മാസ്സും ഒപ്പം കിടിലൻ ലൂക്കും ഉള്ള ചിത്രമാണ് ബസൂക്ക. അതുകൊണ്ട് തന്നെ ചിത്രം തിയേറ്ററിൽ കാണാൻ ആരാധകർ ആവേശത്തിലാണ്. മലയാളത്തിലെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകൻ ആണ് ഡീനോ ഡെന്നീസ് . യൂഡ്‌ലി ഫിലിംസിൻ്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രഹാമും തിയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
തമിഴ് സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. കലൂരിൽ ഡിറ്റക്റ്റീവ് ഏജൻസി നടത്തുന്ന സി ഐ ഡൊമിനിക്കന്റെ അസിസ്റ്റന്റ് വിക്കി എന്ന വിഘ്‌നേഷും കളഞ്ഞു കിട്ടുന്ന ഒരു പഴ്സിൽ നിന്നും നടത്തുന്ന അന്വേഷങ്ങളും തുടർന്നുണ്ടാകുന്ന വെളിപ്പെടുത്തലുകളുമാണ് ചിത്രം പറയുന്നത്. മമ്മൂട്ടി കമ്പനിയുടെ 6മത്തെ നിർമ്മാണ ചിത്രം കൂടെയാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. നാളുകൾക്ക് ശേഷമാണ് മമ്മൂട്ടിയുടെ കോമഡിയും മാസ്സും ചേർന്ന ഒരു അഭിനയ പ്രകടനം എത്തുന്നത്. എന്നാൽ ബോക്‌സ് ഓഫീസ് കളക്ഷൻ്റെ അടിസ്ഥാനത്തിൽ ചിത്രത്തിന് 18 കോടി, മാത്രമാണ് ഇതുവരെ നേടാനായത്. ഇതിനാൽ ബസെക്കയുടെ റിലീസിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ചിത്രം റിലീസ് ചെയ്‌തു കഴിഞ്ഞാൽ വലിയ വിജയം സൃഷ്‌ടിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.