മമ്മൂട്ടി -മോഹൻലാൽ മഹേഷ് നാരായണൻ ചിത്രം: തിരക്കഥ കമൽ ഹാസന്റെയല്ല എന്ന് വെളിപ്പെടുത്തി മഹേഷ് നാരായൺ
തന്റെ ആദ്യ തമിഴ് ചിത്രത്തിനായി ആണ് കമൽ ഹാസൻ തിരക്കഥ എന്നും വ്യക്തമാക്കി.
മമ്മൂട്ടി മോഹൻലാൽ മഹേഷ് നാരായണൻ ചിത്രത്തിനെ പറ്റിയുള്ള ചർച്ചകളാണ് എപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത്. MMMN എന്നാണ് ഇപ്പോൾ പ്രോജക്ടിന് താത്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കമൽ ഹാസൻ ആണെന്നുള്ള അഭ്യൂഹങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത്.
എന്നാൽ ഈ വാർത്ത തെറ്റാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ മഹേഷ് നാരായണൻ. താൻ എഴുതിയ യഥാർത്ഥ സ്‌ക്രിപ്റ്റിനെ അടിസ്ഥാനമാക്കിയാണ് സിനിമയെന്നും കൂടാതെ തന്റെ ആദ്യ തമിഴ് ചിത്രത്തിനായി ആണ് കമൽ ഹാസൻ തിരക്കഥ എന്നും വ്യക്തമാക്കി.
' MMMN ' ഉയർന്ന ബജറ്റ് ഒരുക്കുന്ന ആക്ഷൻ ത്രില്ലറാണെന്ന് സംവിധായകൻ വെളിപ്പെടുത്തി. തകമൽ ഹാസൻ തനിക്കായി ഒരു തിരക്കഥ എഴുതിയിട്ടുണ്ടെന്നും അത് തമിഴ് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുമെന്നും മഹേഷ് വിശദീകരിച്ചു. കമൽഹാസനൊപ്പമുള്ള പ്രോജക്റ്റ് ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും നടപ്പിലാക്കാൻ സമയമെടുക്കുമെന്നും മഹേഷ് നാരായൺ പറയുന്നു.
'MMMN'നെ കുറിച്ച് പറയുമ്പോൾ, മോഹൻലാൽ അതിഥി വേഷത്തിൽ എത്തില്ലെന്നും മമ്മൂട്ടിയ്‌ക്കൊപ്പം ഒരു പ്രധാന വേഷം ചെയ്യുമെന്നും മഹേഷ് സ്ഥിരീകരിച്ചു. 16 വർഷത്തിന് ശേഷം ഇരുവരും ചിത്രമാണിത്. ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ, രേവതി എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്.
ഇതിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയ നടന്മാരുമായി നേരത്തെ താൻ ചിത്രങ്ങൾ ചെയ്തതിന്റെ സൗഹൃദം തൻ്റെ സിനിമാ നിർമ്മാണത്തിൽ വളരെ എളുപ്പമാക്കിയെന്നും മഹേഷ് നാരായണൻ പങ്കുവെച്ചു. സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും കാര്യമായ പ്രാധാന്യമുണ്ടെന്നും അവ കേവലം അതിഥി വേഷങ്ങളല്ല . മലയാളത്തിലെ ഈ മികച്ച താരങ്ങളെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കുക എന്നത് ഈ പ്രോജക്ടിൻ്റെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്കയിൽ ആരംഭിച്ചിരുന്നു.