മമ്മൂട്ടി-മോഹൻലാൽ-മഹേഷ് നാരായണൻ ചിത്രം അടുത്ത ഷെഡ്യൂളിനായി അസർബൈജാനിലേക്ക്
മമ്മൂട്ടി മോഹൻലാൽ മഹേഷ് നാരായണൻ ഒന്നിക്കുന്ന MMMN എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഏതാനും ആഴ്ചകൾക്ക് മുമ്പ് ശ്രീലങ്കയിൽ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ അനുസരിച്ച്, മമ്മൂട്ടിയും മഹേഷ് നാരായണനും ടീമും ഇപ്പോൾ അസർബൈജാനിലേക്ക് എത്തിയിരിക്കുകയാണ്.
ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടി, ഏകദേശം 100 ദിവസത്തെ കോൾ ഷീറ്റ് അനുവദിച്ചുവെന്നാണ് റിപ്പോർട്ട്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാൽ, 40 ദിവസത്തിനുള്ളിൽ ചിത്രത്തിലെ തൻ്റെ ഭാഗങ്ങൾ മോഹൻലാൽ പൂർത്തിയാക്കി. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും കോമ്പിനേഷൻ സീനുകളാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയപ്പെടുന്നു.
ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നയൻതാര, ദർശന രാജേന്ദ്രൻ, രേവതി, സിദ്ദിഖ്, രഞ്ജി പണിക്കർ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകൻ മനുഷ് നന്ദൻ ഈ പ്രൊജക്റ്റിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിൻ്റെ മുഴുവൻ ചിത്രീകരണവും ആറ് മാസത്തിലേറെ സമയത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.