''മമ്മൂട്ടി ചിത്രമായ 'ജോണി വാക്കർ' ആണ് എനിക്ക് പ്രജോതനമായത്; ചിത്രത്തിൽ യഥാർത്ഥത്തിൽ മമ്മൂട്ടി മരിച്ചു എന്ന് പേടിച്ചിരുന്നു'': രാകേഷ് കൃഷ്ണൻ

സെറിബ്രൽ പ്ലാസിയിൽ മനം തളരാത്ത സ്വന്തമായി സിനിമ സംവിധാനം ചെയ്ത് രാഗേഷ് കൃഷ്ണൻ.

ജന്മനാ സെറിബ്രൽ പ്ലാസി എന്ന രോഗം പിടിപ്പെട്ട ഒരു ചെറുപ്പക്കാരൻആണ് രാഗേഷ് കൃഷ്ണൻ. എന്നാൽ മനോ-ധൈര്യവും ആത്മവിശ്വാസവും കൈ വിടാതെ ഉയർന്നു വന്നു നിൽക്കുന്നത് എപ്പോൾ സംവിധായകനായി ആണ്.

'കളം @ 24' എന്ന ചിത്രമാണ് രാഗേഷ് കൃഷ്ണൻ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. സ്വന്തമായി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് 'കളം @24'. ഫാന്റസി ത്രില്ലെർ ജേർണറിൽ ഒരുക്കിയ ചിത്രത്തിൽ ഒരു കൂട്ടം പുതുമുഖങ്ങൾ ആണ് അഭിനയിച്ചിരിക്കുന്നത്. അഞ്ചു ആൽബങ്ങളും, നാല് ഷോർട് ഫിലിമുകളും ചെയ്തു പുരസ്‌കാരം നേടിയ ശേഷമാണ് രാകേഷ് സിനിമ എന്ന സാഗരത്തിലേക്ക് എത്തിയത്. ലോക സിനിമയിൽ തന്നെ സെറിബ്രൽ പ്ലാസി ബാധിച്ച ഒരു വെക്തി സിനിമ സംവിധാനം ചെയ്യുന്നത് ഇതു ആദ്യമായാണ്. സിനിമ ലോകത്തെ ഞെട്ടിച്ച ഈ വാർത്തയ്ക്കു പിന്നിൽ താൻ അനുഭവിച്ച ഒരുപാട് ദുരിതങ്ങളുടെ കഥകൾ കൂടെയുണ്ടെന്ന് പറയുകയാണ് പത്തനംതിട്ട, പന്തളം സ്വദേശി കൂടിയായ രാകേഷ്.

60 ശതമാനം ആണ് സെറിബ്രൽ പ്ലാസി രാകേഷിനു ബാധിക്കുന്നത്. രാകേഷിനു കൂട്ടിയി ഇരട്ട സഹോദരിയും ഉണ്ട്. എന്നാൽ സഹോദരിക്ക് യാതൊരു വൈകല്യങ്ങളും ഇല്ലായിരുന്നു. ചെറുപ്പത്തിൽ മമ്മൂട്ടി ചിത്രമായ 'ജോണി വാക്കർ' കണ്ടിട്ടാണ് സിനിമയോട് രാകേഷിനു ഇഷ്ടം തോന്നി തുടങ്ങുന്നത്. ജോണി വാക്കർ തന്നെയാണ് തനിക്കു പ്രജോതനം നൽകിയ ചിത്രവും. ദൂരദർശനിൽ ആണ് അന്ന് ജോണി വാൾക്കർ കണ്ടത്, ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം മരിക്കുന്നത് കണ്ടു ഒരുപാട് വിഷമിച്ചിരുന്നു. മാത്രമല്ല യഥാർത്ഥത്തിൽ മരിച്ചു എന്ന് കരുതി പിറ്റേദിവസം പത്രത്തിൽ നോക്കിയതായും രാകേഷ് കൃഷ്ണൻ പറയുന്നു. അന്നാണ് സിനിമയോട് കൗതുകം തോന്നി തുടങ്ങിയത്. പിന്നീട് പ്ലസ്ടുവിന് പഠിക്കുമ്പോൾ, പഥേർ പാഞ്ചാലി കാണാൻ ഇടയായി. അതിനു ശേഷം സ്കൂളിൽ തന്റെ സുഹൃത്തുമായി ചേർന്ന് നാടകം എഴുതുകയും, ഇരുവരും അഭിനയിക്കുകയും ചെയ്തിരുന്നു. പോളിടെക്‌നികിൽ കോളേജിൽ പഠിക്കുമ്പോൾ കോളേജിലെ വിദ്യാർത്ഥികൾ ഷോർട് ഫിലിം എടുത്തിരുന്നു. എന്നാൽ അവർ രാകേഷിനെ ഒപ്പം ചേർത്തിരുന്നില്ല. ഇതു തന്നെ ഒരുപാടു വേദനിപ്പിച്ചിരുന്നു. ഇതിൽ വാശിയായ രാകേഷ് പിന്നീട് ഷോർട് ഫിലിം എടുത്ത് കാണിക്കുകയായിരുന്നു. അന്ന് അത് പത്രത്തിൽ വാർത്തയും ആയിരുന്നു. അമ്മ ആയിരുന്നു ആ ഷോർട് ഫിലിമിന്റെ സ്പോൺസർ. ജീവിതത്തിൽ തന്നെ ഒരു കാര്യത്തിലും അമ്മ ഒരിക്കലും മാറ്റി നിർത്താതെ എല്ലാ പിന്തുണയും നൽകിയിട്ടുണ്ടെന്നും രാകേഷ് കൃഷ്ണൻ പറയുന്നു. പിന്നീട് താൻ ചെയ്ത രണ്ടാമത്തെ ഷോർട് ഫിലിമിന് കപ്പ ടിവിയുടെ മ്യൂസിക് അവാർഡും ലഭിച്ചു. ഇതെല്ലാം തനിക്കു മികച്ച പ്രജോതനം നൽകിയെന്നും രാകേഷ് പറയുന്നു. ഒരുപ്പാട് പേര് തന്നെ ജീവിതത്തിൽ പ്രതീക്ഷകൾ നൽകി പറ്റിച്ചിട്ടുണ്ട്. അവസരങ്ങൾ നൽകാമെന്ന് പലരുടെയും മുന്നിൽ വെച്ച് വാഗ്ദാനങ്ങൾ നൽകിയിട്ടു പിന്നീട് ഒഴുവാക്കിയതായി രാകേഷ് പറയുന്നു.

എന്നാൽ എപ്പോൾ തന്റെ സഹൃദത്തിന്റെ പിൻബലത്തിലാണ് കളം @24 എന്ന ചിത്രം ഒരുക്കിയത്. പുതുമുഖങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കൾ. ചിത്രത്തിനും സംവിധയാകൻ രാകേഷ് കൃഷ്ണനും വലിയ പിന്തുണയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.സജി ചെറിയനുൾപ്പെടെ , നിരവധി താരങ്ങളും സാമൂഹ്യമാധ്യമത്തിലൂടെ രാകേഷിനു വേണ്ട പിന്തുണ നൽകിയിട്ടുണ്ട്.

Related Articles
Next Story