'മണിരത്‌നത്തിന് രണ്ടാമൂഴം സിനിമയുമായി യാതൊരു ബന്ധവുമില്ല':അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എംടിയുടെ മകൾ അശ്വതി നായർ

എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട സാഹിത്യകൃതികളിൽ ഒന്നാണ്. ഏറെ ആഘോഷിക്കപ്പെട്ട നോവൽ വർഷങ്ങൾക്ക് മുമ്പ് സിനിമ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എം ടി യുടെ തന്നെ സ്വപ്ന പദ്ധതിയായിരുന്നു രണ്ടാമൂഴം സിനിമ ഉടൻ ഉണ്ടാകുമെന്ന് കുടുംബം അറിയിച്ചിരുന്നു. മണിരത്നം ചിത്രം സംവിധാനം ചെയ്യണമെന്നായിരുന്നു എം ടി യുടെ ആഗ്രഹം. എന്നാൽ വലിയ ക്യാൻവാസിൽ ഒരുപാട് സമയം വേണ്ടതിനാൽ മണിരത്നം സിനിമയിൽ നിന്ന് പിന്മാറുകയും, എന്നാൽ സംവിധായകൻ നിർദ്ദേശിച്ച മറ്റൊരു സംവിധായകൻ സിനിമ ചെയ്യുമെന്നുമായിരുന്നു വാർത്തകൾ വന്നത്. എന്നാൽ എംടിയുടെ മകൾ അശ്വതി നായർ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ്.

രണ്ടാമൂഴം സിനിമ സംവിധാനം ചെയ്യാൻ എംടി വാസുദേവൻ നായരുടെ കുടുംബം മണിരത്നത്തെ സമീപിച്ചതായും , എന്നാൽ തൻ്റെ തിരക്കുകൾ കാരണം സംവിധായകൻ ഈ ഓഫർ നിരസിച്ചതായി പറയുന്നു. പക്ഷേ പ്രോജക്റ്റിനായി മറ്റൊരു ചലച്ചിത്ര സംവിധായകനെ മണിരത്‌നം നിർദ്ദേശിച്ചു എന്നായിരുന്നു വാർത്തകൾ വന്നത് . എന്നാൽ എം ടി യുടെ മകളും നർത്തകി-ചലച്ചിത്ര സംവിധായികയുമായ അശ്വതി നായർ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു.

''മണിരത്‌നത്തിന് രണ്ടാമൂഴം സിനിമയുമായി യാതൊരു ബന്ധവുമില്ല. രണ്ടാമൂഴം സംവിധായകൻ്റെ തിരഞ്ഞെടുപ്പിൽ മണിരത്നത്തിന് ചലച്ചിത്രകാരന് ഒരു പങ്കുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. നോവൽ തീർച്ചയായും ഒരു ചലച്ചിത്രാവിഷ്കാരമാകുമെന്ന് അശ്വതി നായർ സ്ഥിരീകരിച്ചു. പുതിയ അപ്‌ഡേറ്റ് മലയാള സാഹിത്യപ്രേമികളെയും സിനിമാപ്രേമികളെയും ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്. എം ടിയുടെ ഭീമനായി ഏത് നടൻ എത്തുമെന്നുള്ള ചർച്ചയിലാണ് ഇപ്പോൾ ആരാധകർ.


എം ടി വാസുദേവൻ നായരുടെ കുടുംബവും രണ്ടാമൂഴത്തിൻ്റെ നിർമ്മാതാക്കളും ചേർന്ന് രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന പദ്ധതിയുടെ സംവിധായകനെ ഇതിനകം തന്നെ വൻ തോതിലും ബജറ്റിലും നിശ്ചയിച്ചിട്ടുണ്ട്. അഞ്ച് മണിക്കൂർ ഉള്ള തിരക്കഥയാണ് എം ടി ഇതിനായി ഒരുക്കിയത്. രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലീഷിലും വർഷങ്ങൾക്കു മുൻപേ എം ടി പൂർത്തിയാക്കിയിരുന്നു. രണ്ടാമൂഴം ചിത്രത്തിൻ്റെ മേക്കിംഗിലെ രംഗങ്ങൾ, കഥാപാത്രങ്ങൾ, പെരുമാറ്റം, വസ്ത്രങ്ങൾ, സവിശേഷതകൾ എന്നിവ വിശദീകരിക്കുന്ന ഒരു വീഡിയോ എംടി മുമ്പ് ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ റഫറൻസ് മെറ്റീരിയലുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ഒടിയൻ ഫെയിം സംവിധായകൻ വി എ ശ്രീകുമാറാണ് രണ്ടാമൂഴം ആദ്യം സംവിധാനം ചെയ്യേണ്ടിയിരുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ ഭീമനെ മോഹൻലാൽ അവതരിപ്പിക്കു.എന്നാൽ സിനിമ തുടങ്ങാൻ കാലതാമസം വന്നതിനു ശേഷം ഈ പ്രോജക്റ്റ് എം ടി ഉപേക്ഷിക്കുകയായിരുന്നു. സംവിധായകൻ തൻ്റെ തിരക്കഥ തിരികെ നൽകാത്തതിനെ തുടർന്ന് വിഎ ശ്രീകുമാറിനെതിരെ എം ടി വാസുദേവൻ നായർ കേസ് ഫയൽ ചെയ്തു. പിന്നീട് കോടിതിവിധിയെ തുടർന്നാണ് തിരക്കഥ തിരികെ ലഭിക്കുന്നതും.

Related Articles
Next Story