തമിഴിലും ഹിറ്റുകൾ സമ്മാനിക്കാൻ മഞ്ജു വാര്യർ; അടുത്ത ചിത്രം ദളപതി 69?

മലയാള സിനിമ പോലെ തന്നെ തമിഴ് സിനിമയിലും ഒരുപോലെ ഹിറ്റുകൾ സമ്മാനിക്കാൻ എത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മഞ്ജു വാര്യർ. അജിത്, ധനുഷ് എന്നിവർക്കൊപ്പം അഭിനയിച്ചു ഞെട്ടിച്ച താരത്തിന്റെ അടുത്ത ചിത്രം സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഒപ്പമാണ്.തന്റെ പുതിയ ചിത്രമായ രജനികാന്ത് നായകനാകുന്ന വേട്ടയാന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോൾ താരം. ജയ് ഭിം-നു ശേഷം ടി ജെ ജ്ഞാനവേലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് വേട്ടയാൻ. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ അമിതാബച്ചനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഫഹദ് ഫാസിൽ , റാണ ദഗുബട്ടി , റിതിക സിംഗ് , ദുഷാര വിജയൻ എന്നി വൻ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജയ് ഭീമിന്റെ സംവിധായകന്റെ അടുത്ത ചിത്രത്തിലേക്ക് തനിക് ഒരു വേഷം കിട്ടുന്നത് വളരെ ഭാഗ്യമാണെന്നും , ഇതിലേക്ക് കോൾ വന്നപ്പോൾ തന്നെ താരം ചിത്രത്തിന് ഓക്കെ പറയുകയും ചെയ്യുകയായിരുന്നു. അതിനു ശേഷമാണു രജനികാന്താണ് ചിത്രത്തിലെ നായകൻ എന്നറിഞ്ഞത്. അതറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിയായെന്നും ഒരു അഭിമുഖത്തിൽ താരം പറയുന്നുണ്ട്. വേട്ടയാനിലെ 'മനസ്സിലായോ ' എന്ന ഗാനം ഇറങ്ങിയ മുതൽ മഞ്ജുവാര്യരും ചുവന്ന സാരിയുമാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഗാനത്തിലെ മഞ്ജുവിന്റെ നിർത്തവും ലൂക്കിനും ഒരുപാട് ആരാധകർ ഉണ്ട് . ചിത്രം ഒക്ടോബർ 10 നു തിയേറ്ററിൽ എത്തും.

നിലവിൽ താരം ഇപ്പോൾ വേട്ടയാന്റെ പ്രൊമോഷൻസിന്റെ തിരക്കിലാണ്. പ്രൊമോഷന്റെ ഭാഗമായി മഞ്ജു വാര്യർ ഒരു തമിഴ് ചാനലിന് കൊടുത്ത ഇന്റർവ്യൂ ആണ് ആരാധകരെ വീണ്ടും ആവേശത്തിലാക്കുന്ന വിവരങ്ങൾ പുറത്തു വിട്ടത് . തന്റെഅടുത്ത തമിഴ് ചിത്രങ്ങളുടെ വിവരങ്ങളാണ് ഈ അഭിമുഖത്തതിൽ മഞ്ജു പങ്കുവെച്ചത്.അജിത് കുമാറിനെ നായകനാക്കി H വിനോദ് സംവിധാനം ചെയ്ത 'തുനിവ്' എന്ന ചിത്രത്തിന്റെ നായികയായി അഭിനയിക്കുന്ന വേളയിൽ ഒരു പ്രധാന രംഗം ഷൂട്ട് ചെയ്യുമ്പോൾ ഇതിലും മികച്ച ഒരു വേഷം എന്റെ അടുത്ത ചിത്രത്തിൽ നിങ്ങൾക്കു വേണ്ടി തരുമെന്ന് H വിനോദ് പറഞ്ഞിരുന്നു.ഈ കാര്യം താരം വെളിപ്പെടുത്തിയതോടെ വിനോദിന്റെ വിജയുമൊത്തുള്ള ദളപതി 69ൽ അരിക്കും അടുത്തത് മഞ്ജു അഭിനയിക്കുന്നത് എന്നാണ് ആരാധകർ ചർച്ച ചെയുന്നത് . വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് അവസാനമായി ഇറങ്ങുന്ന ചിത്രമായിരിക്കും ദളപതി 69. ചിത്രത്തിൽ മലയാളത്തിൽ നിന്ന് മമിത ബൈജുവും അഭിനയിക്കുന്നുണ്ട് എന്ന് അബ്യുഹങ്ങൾ വന്നിരുന്നു.


ഇടവേളക്ക് ശേഷം അഭിനയ രംഗത്തേക്ക് എത്തിയ മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു അസുരൻ. വെട്രിമാരൻ സംവിധാനത്തിൽ ധനുഷ്നായകനായ ചിത്രമാണ് 'അസുരൻ'. അസുരനിലെ അഭിനയത്തിനു മികച്ച അഭിപ്രായമാണ് എങ്ങു നിന്നും ലഭിച്ചത് . അതിനു ശേഷമാണു അജിത് നായകനായ തുനിവിൽ മഞ്ജു അഭിനയിക്കുന്നത് . തുനിവിലെ ആക്ഷൻ രംഗങ്ങൾക്ക് പ്രേക്ഷക പ്രശംസ താരം നേടിയിരുന്നു. വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതി, സൂരി എന്നിവർ നായകനാകുന്ന വിടുതലൈ പാർട്ട് 2 ആണ് മഞ്ജുവിന്റെ അടുത്ത റിലീസാകാനുള്ള ചിത്രം . ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായി ആണ് മഞ്ജു വാര്യർ എത്തുക .അതിനു ശേഷമായിരിക്കും H വിനോദിന്റെ ചിത്രത്തിൽ അഭിനയിക്കുക.

Related Articles
Next Story