മഞ്ഞുമ്മൽ ബോയ്സ് വിഎഫ്എക്സ് ബ്രേക്ഡൗൺ പുറത്തുവിട്ട് അണിയറപ്രവർത്തകർ

Manjummal boys

വിവിധ ഭാഷകളിൽ വിജയം നേടിയ മഞ്ഞുമ്മൽ ബോയ്സിന്റെ വിഎഫ്എക്സ് ബ്രേക്ഡൗൺ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സിനിമയിൽ കണ്ടപ്പോൾ 'ഒറിജിനൽ' ആയി അനുഭവപ്പെട്ട പല കാഴ്ചകൾക്കു പിന്നിലുള്ളത് സിനിമാറ്റിക് ബ്രില്യൻസാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.യഥാർഥ ദൃശ്യങ്ങളും വിഷ്വൽ എഫക്ടും സംയോജിപ്പിച്ചൊരുക്കിയ ഗംഭീര അനുഭവമാണ് സിനിമയിൽ പ്രേക്ഷകർ അനുഭവിച്ചത്.

സിനിമയ്ക്കായി ഗുണ കേവ് പെരുമ്പാവൂരിൽ സെറ്റിട്ടത് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി ഒരുക്കിയ സെറ്റിനെ വിഎഫ്എക്സ് ടീം യഥാർഥ കാഴ്ചകളായി പരിവർത്തനം ചെയ്തതെന്ന് വ്യക്തമാക്കുകയാണ് ഈ വിഡിയോ. എഗ്‍വൈറ്റ് വിഎഫ്എക്സാണ് ചിത്രത്തിനായി ഈ മായക്കാഴ്ചകൾ ഒരുക്കിയത്.



ഗുണ കേവ്സിനകത്തും പുറത്തുമുള്ള സീനുകൾ, മഴയിലെ രംഗങ്ങൾ എന്നിങ്ങനെ യഥാർഥത്തിൽ ഷൂട്ട് ചെയ്തതും വിഎഫ്എക്സ് വഴി പൂർണതയിലേക്കെത്തിച്ചതുമായ പ്രക്രിയ ലളിതമായി വിഎഫ്എക്സ് ബ്രേക്ക്ഡൗൺ വിഡിയോയിൽ കാണാം.

2006 ല്‍ കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ യഥാർഥ അനുഭവം ആസ്പദമാക്കിയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രം ഒരുക്കിയത്. ജാന്‍ എ മനന് ശേഷം ചിദംബരം സംവിധാനംചെയ്​ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Articles
Next Story