വീണ്ടും ചരിത്ര നേട്ടവുമായി മഞ്ഞുമേൽ ബോയ്സ്.
ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ആദ്യ പത്ത് ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ മഞ്ഞുമേൽ ബോയിസും
2024, മലയാള ചലച്ചിത്ര സിനിമയുടെ ബോക്‌സ് ഓഫീസിൽ ശ്രദ്ധേയമായ ഒരു വർഷം ആയിരുന്നു. മലയാള സിനിമകൾ ഒന്നിച്ച് ലോകമെമ്പാടും മികച്ച കളക്ഷൻ നേടി ഇൻഡസ്ട്രിയുടെ ചരിത്ര നേട്ടം കൈവരിച്ച വർഷം. നേട്ടത്തിന് പ്രധാനമായും നാഴികക്കല്ലായത് സിനിമയുടെ വൈവിധ്യമാർന്ന കഥപറച്ചിലും , മികച്ച പ്രകടങ്ങളും, മെയ്‌ക്കിങ്ങും ഒക്കെയാണ്. ഇതിൽ എല്ലാം ഉപരി മലയാളികളെ പോലെ വ്യത്യസ്‍തമായ കണ്ടെന്റുകൾ എക്പ്ലോർ ചെയ്യാൻ താൽപര്യപ്പെടുന്ന പ്രേക്ഷകറം കൂടിയായപ്പോൾ ചിത്രങ്ങളുടെ വിജയത്തിന് കാരണമായി. യഥാർത്ഥ ജീവിത സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു സർവൈവൽ ത്രില്ലറായ മഞ്ഞുമ്മേൽ ബോയ്‌സാണ് ആണ് 2024ൽ ബോക്‌സ് ഓഫീസിൽ മുൻപന്തിയിൽ വന്നത് . ചിത്രം ആഗോളതലത്തിൽ ₹241 കോടി നേടിയ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി ഉയർന്നു. കൂടുതാതെ തമിഴ് നാട്ടിലും ചിത്രം വൻ തോതിൽ വിജയമായിരുന്നു. ഒടിടി റിലീസിന് ശേഷം ഇന്ത്യ ഒട്ടാകെ സംസാരിക്കുന്ന ഈ ചിത്രത്തിൻ്റെ വിജയം മലയാള സിനിമയിലെ ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നതാണ്.
ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ആദ്യ പത്ത് ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ ഇപ്പോൾ മഞ്ഞുമേൽ ബോയ്സ് ഇടം നേടിയിരിക്കുകയാണ്. ഓർമാക്സാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.പട്ടിക പ്രകാരം എട്ടാം സ്ഥാനത്താണ് മഞ്ഞുമേൽ ബോയ്സ് ഉള്ളത്.
മഞ്ഞുമ്മേൽ ബോയ്‌സിന് ശേഷം, ആഗോളതലത്തിൽ ₹157.5 കോടി നേടിയ ആടുജീവിതം: ദി ആട് ലൈഫ്, ₹153.5 കോടി നേടിയ ആക്ഷൻ-പാക്ക് ചിത്രമായ ആവേശം എന്നിവയും ഒപ്പമുണ്ട് ഉണ്ട്. എന്നാൽ ഇവ ആദ്യ പത്തിൽ ഇടം നേടിയിട്ടില്ല. പ്രേമലു എന്ന റൊമാൻ്റിക് കോമഡി പ്രേക്ഷകരെ നന്നായി ചിരിപ്പിച്ചു ലോകമെമ്പാടുമായി ₹131.5 കോടി നേടി.
ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡിൽ മലയാള സിനിമയുടെ സംഭാവന 12 ശതമാനം ആണ്. ഇതില്‍ 37 ശതമാനം നേടി ബോളിവുഡ് സിനിമകളാണ് ഒന്നാം സ്ഥാനത്ത്. തെലുങ്ക് 21 ശതമാനവും തമിഴ് 15 ശതമാനവുമാണ് ഭാഗമായിരിക്കുന്നത്. 2024ൽ ഇന്ത്യയില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം പ്രഭാസ് നായകനായ 'കല്‍ക്കി 2898 എഡി'യാണ്. 776 കോടിയാണ് ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍. രണ്ടാം സ്ഥാനത്ത് ബോളിവുഡ് ചിത്രമായ സ്ത്രീ 2, മൂന്നാമത് ദേവര പാര്‍ട്ട് 1 എന്നിവയാണ്.
റീ റീലീസ് ചെയ്ത ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം തുമ്പാട് ആണ്.