മനുഷ്യർക്കിടയിൽ കലയുടെ പേരിൽ വലിപ്പച്ചെറുപ്പം കാണിക്കുന്നത് പന്ന ഏർപ്പാടാണ്: മഞ്ജുവാണി ഭാഗ്യരത്നം

ആസിഫ് അലി–രമേശ് നാരായണൻ വിവാദത്തിൽ പ്രതികരണവുമായി നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം. ‘‘ആസിഫ് അലിയേക്കാൾ മേന്മ ജയരാജിൽ രമേഷ് നാരായണൻ കാണുന്നതിൽ എന്താ തെറ്റ്? തെറ്റില്ല, അത് പക്ഷേ അങ്ങേരുടെ കുടുംബത്ത് കാണിച്ചാൽ മതി എന്ന് മാത്രം. ഒരു പൊതു വേദിയിൽ ഇത്തരം ഇടപെടലുകൾ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്.

മനുഷ്യർക്കിടയിൽ കലയുടെ പേരിൽ വലിപ്പച്ചെറുപ്പം കാണിക്കുന്നത് മഹാ പന്ന ഏർപ്പാടാണ്. അല്ലെങ്കിൽ അത്രമേൽ ദ്രോഹം ഒരുവൻ നമ്മളോട് ചെയ്തിട്ടാവണം. ഇവിടെ അപമാനിതൻ ആസിഫ് അല്ല, രമേശാണ് രമേശാ.’’–മഞ്ജുവാണിയുടെ വാക്കുകൾ.

Related Articles
Next Story