നിർമ്മാണം ഇന്ത്യയിലെ രണ്ടു വലിയ പ്രൊഡക്ഷൻ ഹൗസുകൾ ; ചിദംബരം - ജിത്തുമാധവൻ ചിത്രം എത്തുന്നു..

2024ൽ ഇന്ത്യ ഒട്ടാകെ സെൻസേഷണൽ ഹിറ്റ് ആയി മാറിയ രണ്ടു മലയാള ചിത്രങ്ങളുടെ സംവിധായകരായ ചിദംബരവും ജിത്തു മാധവനും ഒന്നിക്കുന്നു. ജിത്തു മാധവന്റെ കഥയിൽ ചിദംബരം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന പ്രൊജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ച.സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ചിദംബരം തൻ്റെ ആവേശം പ്രകടിപ്പിച്ചത് . വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് നാരായണനും , തെസ്‌പിയൻ ഫിലിംസിന്റെ ബാനറിൽ ശൈലജ ദേശായി ഫെന്നും ചേർന്നാണ് യഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്, വിജയുടെ അവസാന ചിത്രമായ ദളപതി 69 എന്നിവ നിർമിക്കുന്നത് കെ വി എൻ പ്രൊഡക്ഷൻസാണ്.2025-ൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഇതുവരെ കാസ്റ്റിംഗിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ ഗംഭീര ക്രൂവിൽ ശ്രദ്ധേയമായ പേരുകൾ ഉൾപ്പെടുന്നു: ഷൈജു ഖാലിദ് ഛായാഗ്രാഹകൻ, സുഷിൻ ശ്യാം സംഗീത സംവിധാനം, വിവേക് ​​ഹർഷൻ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.

2024ൽ ചിദംബരവും ജിത്തു മാധവനും മഞ്ഞുമ്മേൽ ബോയ്‌സ്, ആവേശം എന്നീ ചിത്രങ്ങളിലൂടെ വാർത്തകളിൽ ഇടം നേടിയവരാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൾ, ബാലു വർഗീസ്, ഗണപതി എസ്. പൊതുവാൾ തുടങ്ങി നിരവധി അഭിനേതാക്കൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച , ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സർവൈവൽ ത്രില്ലറാണ് മഞ്ഞുമേൽ ബോയ്സ്.തമിഴ്നാട്ടിലെ കൊടൈക്കനാലിലെ ഗുണ കേവിലേയ്ക്ക് യാത്ര ചെയ്യുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് മഞ്ഞുമ്മേൽ ബോയ്സ് പറയുന്നത്

ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ അഭിനയിച്ച ആവേശം, ബാംഗ്ലൂരിലെ ഒരു ഗുണ്ടയുടെയും സഹായം തേടുന്ന മൂന്ന് എഞ്ചിനീറിങ് വിദ്യാർത്ഥികളുടെയും കഥ പറഞ്ഞ ആക്ഷൻ കോമഡിയാണ്. രംഗണ്ണൻ എന്ന ഗുണ്ടയുടെ റോളിൽ മാസ്സ് എന്റർടൈനറായി ഫഹദ് ഫാസിൽ നിറഞ്ഞാടിയ ചിത്രത്തിൽ ഹിപ്‌സ്റ്റർ, മിഥുൻ ജയ് ശങ്കർ, റോഷൻ ഷാനവാസ്, സജിൻ ഗോപു, മിധുട്ടി തുടങ്ങി നിരവധി അഭിനേതാക്കളും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

Related Articles
Next Story