പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്ത മാറാട് പോലീസ്.

കൊച്ചി ലഹരി കേസിൽ നടി പ്രയാഗ മാർട്ടിനെയും നടൻ ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്ത് മരട് പോലീസ്. കേസിൽ തനിക്ക് പങ്കില്ലെന്നും, സുഹൃത്തിന്റെ സുഹൃത്തിനെ കാണാനായി ആണ് ഹോട്ടലിൽ പോയതെന്നും പ്രയാഗ പറഞ്ഞു. തനിക്കെതിരെ വരുന്ന വ്യാജ വാർത്തകൾ എല്ലാം തന്നെ കാണുന്നുണ്ട്. അതുകൊണ്ട് ആ വിവരങ്ങളും പോലീസ് ചോദിച്ചെന്നും പ്രയാഗ പറയുന്നു. ഓം പ്രകാശിനെ തനിക് അറിയില്ല.താൻ ഹോട്ടലിൽ പോയ സമയത്തു അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ അയാളെ താൻ കണ്ടിട്ടില്ല . അങ്ങനെ ഒരാൾ പിടിക്കപ്പെടുമ്പോൾ താൻ അവിടെ പോയത് കൊണ്ട് പോലീസ് ഉറപ്പായും തന്നെയും ചോദ്യം ചെയ്യുമെന്നും പ്രയാഗ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിൽ തനിക് ഓം പ്രകാശിനെ അറിയില്ല എന്നാണ് മറുപടി നൽകിയത്. ചോദ്യം ചെയ്യൽ കഴിഞ്ഞു പോകുമ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കാനും ശ്രീനാഥ് ഭാസി തയ്യാറായില്ല.

Related Articles
Next Story