വരുൺ ധവാന്റെ ബേബി ജോണിന് വെല്ലുവിളിയായി ബോളിവുഡ് ബോക്സ്ഓഫീസിൽ മാർക്കോയുടെ ആക്രമണം

വരുൺ ധവാൻ നായകനായ കാലിസ് സംവിധാനം ചെയ്ത 'ബേബി ജോൺ' ക്രിസ്മസ് അനുബന്ധിച്ച് ഡിസംബർ 25 ന് ബിഗ് സ്‌ക്രീനുകളിൽ എത്തിയിരുന്നു.വിജയ്‌യുടെ തെരിയുടെ റീമേക്ക് ആയ ചിത്രം നിർമ്മിച്ചത് അറ്റ്ലീ ആണ്. വാമിഖ ഗബ്ബിയും കീർത്തി സുരേഷും നായികാ ആയി എത്തിയ ചിത്രം വലിയ പ്രൊമോഷനുകൾ നടത്തിയിരുന്നു. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും എല്ലാം ഹിറ്റ് ആയിരുന്നെങ്കിലും ബിഗ് സ്‌ക്രീനുകളിൽ പ്രേക്ഷകരെ ആകർഷിക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല. അതിനു പ്രധാന കാരണം ഉണ്ണിമുകുന്ദൻ തന്നെയാണ്. സംശയിക്കണ്ട ഉണ്ണിമുകുന്ദൻ നായകനായ ഹനീഫ് അധീനി ചിത്രം മാർക്കോ ആണ് ഉത്തരേന്ധ്യൻ തീയേറ്ററുകൾ ഇപ്പോൾ ഭരിക്കുന്നത്. വരുൺ ധവാന്റെ ബേബി ജോൺ ചിത്രം തീയേറ്ററുകളിൽ നിന്നും മാറ്റി മാർക്കോയ്ക്കായി കൂടുതൽ ഷോ തുടങ്ങുന്ന സാഹചര്യം ആണ് ഇപ്പോൾ ബോളിവുഡ് ബോക്സ് ഓഫീസിൽ നടക്കുന്നത്.

വരുൺ ധവാൻ നായകനായ ചിത്രം ബോക്സോഫീസിൽ 11.25 കോടി രൂപ നേടി. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ ടിക്കറ്റ് കൗണ്ടറിൽ സിനിമ കുത്തനെ ഇടിഞ്ഞു. തിയറ്റർ റണ്ണിൻ്റെ രണ്ടാം ദിവസം 4.75 കോടിയും അടുത്ത ദിവസം 3.65 കോടിയും നേടി. എന്നാൽ മാർക്കോ എത്തിയതോടെ ചിത്രം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ചിത്രത്തിൻ്റെ ഹിന്ദി പതിപ്പ് ഉത്തരേന്ത്യയിലുടനീളമുള്ള 140 സ്‌ക്രീനുകളിൽ ചേർത്തിട്ടുണ്ടെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

Related Articles
Next Story