മാർക്കോയുടെ കട്ട് ചെയ്ത ഭാഗങ്ങൾ ഒ ടി ടി യിൽ എത്തും

ഹനീഫ് അഥേനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ നായകനായ മലയാളത്തിലെ ദി മോസ്റ്റ് വയലന്റ് ചിത്രമാണ് മാർക്കോ. ചിത്രം റിലീസായത് മുതൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മലയാള സിനിമയുടെ ഒരു ബെഞ്ച് മാർക്കായ ചിത്രം ഉണ്ണിമുകുന്ദന്റെ തന്നെ കരിയർ ബെസ്റ്റ് കഥാപാത്രമാണ്.

ചിത്രം വയലൻസ് ഏറെ നിറഞ്ഞ ചിത്രത്തിന് സെൻസർ ബോർഡിൽ നിന്നും എ സർട്ടിഫിക്കറ്റ് ആയിരുന്നു ലഭിച്ചത്. അതുകൊണ്ട് തന്നെ 18 വയസിൽ താഴെ ഉള്ള കുട്ടികളെ ചിത്രം കാണുന്നതിൽ നിന്നും വിലക്കിയിരുന്നു. രണ്ടു തവണ സെൻസർ കട്ട് നടന്ന ചിത്രം ഒ ടി ടി യിൽ എത്തുമ്പോൾ കട്ട് ചെയ്ത ഭങ്ങളും ഉണ്ടാകുമെന്നു പറഞ്ഞിരിക്കുകയാണ് ഉണ്ണിമുകുന്ദൻ. ചിത്രം കണ്ടതിന് ശേഷം മാധ്യമങ്ങളുമായുള്ള ചർച്ചയിലാണ് താരം ഈ കാര്യം പങ്കുവെച്ചത്. എന്നാൽ ചിത്രത്തിന്റെ ഒ ടി ടി rightts ആരാണ് നേടിയിരിക്കുന്നത് ഏന് ഇതുവരെ വ്യക്തമല്ല .

ക്യൂബ്സ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമ്മിച്ചത്. ജഗദീഷ്, സിദ്ദിഖ്, അൻസൺ പോൾ, യുക്തി താരേജ, ശ്രീജിത്ത് രവി, കബീർ ദുഹാൻ സിംഗ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ . 2019-ൽ പുറത്തിറങ്ങിയ മിഖായേൽ എന്ന ചിത്രത്തിലെ മാർക്കോ എന്ന കഥാപാത്രത്തിൻ്റെ പ്രെക്യുൽ ആണ് മാർക്കോ . രവി ബസ്രൂർ സംഗീത സംവിധാനം നിർവ്വഹിച്ചപ്പോൾ ഛായാഗ്രഹണവും എഡിറ്റിംഗും ചന്ദ്രു സെൽവരാജും ഷമീർ മുഹമ്മദും നിർവ്വഹിച്ചു.

Related Articles
Next Story