വിവാഹം, ഡിവോഴ്സ്, ഡിപ്രെഷൻ ,റിക്കവറിങ് അതിനു ശേഷം ഇപ്പോൾ സിനിമ; കടന്നു പോയ ജീവിത സാഹചര്യങ്ങൾ പങ്കുവെച്ച് അർച്ചന കവി

എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത 2009ലെ നീലത്താമരയിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരമാണ് അർച്ചന കവി. അതിനു സെസാഹം മമ്മി ആൻഡ് മി , ഹണി ബീ , നാടോടിമന്നൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരം വിവാഹ ശേഷം മലയാള സിനിമയിൽ സജീവമായിരുന്നില്ല. സിനിമകളിൽ സജീവമല്ലായിരുന്നുവെങ്കിലും വ്ലോഗിലൂടെയും സോഷ്യൽമീ‍ഡിയ പോസ്റ്റിലൂടെയും അര്ച്ചന കവി ശ്രെദ്ധിക്കപ്പെടാറുണ്ടായിരുന്നു.

വർഷങ്ങളായി അടുത്ത് പരിചയമുള്ള സുഹൃത്ത് അബീഷ് മാത്യുവിനെയാണ് അർച്ചന വിവാഹം ചെയ്തത്. അർച്ചനയുടെ വ്ലോ​ഗിലൂടെ അബീഷും പ്രേക്ഷകർക്ക് സുപരിചിതനാണ്. അതുകൊണ്ട് തന്നെ ഇരുവരുടെയും വിവാഹമോചനം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. '

ഇപ്പോൾ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അർച്ചന കവി ഒരു സിനിമയിൽ അഭിനയിച്ചിരിക്കുകയാണ്. ടോവിനോ തോമസ് നായകനായ ഐഡന്റിറ്റിയിലാണ് അർച്ചന അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ പ്രൊമോഷനുകൾക്കിടയിൽ അർച്ചന നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. വിവാഹമോചനത്തെ കുറിച്ച് അവതാരക ചോദ്യങ്ങൾ ചോദിക്കുമ്പോൾ ആണ് അർച്ചന ഈ കാര്യം പങ്കുവെച്ചത്. തങ്ങൾ പിരിഞ്ഞതിന്റെ കാര്യം അർച്ചനയും അബീഷും എവിടെയും പരസ്യമാക്കിയിട്ടില്ല. തങ്ങൾ വഴക്ക് ഉണ്ടാക്കി പിരിഞ്ഞിട്ടുമില്ല എന്ന് അർച്ചന കവി പറയുന്നു. ഒരാൾക്ക് ഒരു ജീവിതമാണ് ഉള്ളത്. അതുകൊണ്ട് വളരെ നന്നായി ജീവിക്കുക എന്ന് അർച്ചന പറയുന്നു.

അബീഷ് വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കുകയാണ്. ഒരിക്കലും ഇത്തരം കാര്യങ്ങൾ പേരാണ് വീണ്ടും മറ്റൊരാളെ ബുദ്ധിമുട്ടിക്കാൻ താല്പര്യമില്ലായെന്നും അർച്ചന കവി പറയുന്നു. ഒപ്പം അഭീഷ്‌ണു നല്ലൊരു ലൈഫ് ഉണ്ടാകട്ടെ എന്ന് ആശംസകളും അർച്ചന നടത്തി.

എന്ത് പ്രശ്നം ഉണ്ടായാലും തന്റെ കുടുംബം തന്നെ പിന്തുണക്കും. അവർ തന്റെ ഒപ്പം നിൽക്കുന്ന ആളുകളാണ്. തന്റെ ഡിവോഴ്സിന്റെ സമയത്ത് അച്ഛനാണ് ഒപ്പം നിന്നത്. എന്ത് പറയാനും ഉള്ള സ്വാതന്ത്ര്യം തനിക് അവർ തന്നിട്ടുണ്ട്. ഇനി ഒരു വിവാഹം വേണ്ട എന്നുമാണ് അർച്ചന കവി പറയുന്നത്.

Related Articles
Next Story