താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, വ്യാജ പരാതിക്കെതിരെ പോരാടും : നടൻ ജയസൂര്യ

താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്നും . തനിക്കെതിരെ ഉണ്ടായ പീഡന പരാതി അടിസ്ഥാനരഹിതമാണെന്നും നടൻ ജയസൂര്യ . പീഡന പരാതിയിൽ തിരുവനതപുരം കന്റോൺമെന്റ് പോലീസിൽ മൊഴിനൽകാൻ എത്തിയതായിരുന്നു ജയസൂര്യ.

രണ്ടു പീഡന പരാതികളാണ് നടൻ ജയസൂര്യക്കെതിരെ ഉയർന്നത്. 2013ൽ തൊടുപുഴയിൽ pitman എന്ന മലയാള സിനിമയുടെ ഷൂട്ടിംഗ് ലോപ്ക്ഷനിൽ വെച്ച് നടൻ ജയസൂര്യ അപമര്യാദയായി പെരുമാറി എന്നായിരുന്നു ആദ്യം ഉയർന്ന ആരോപണം. എന്നാൽ യഥാർത്ഥത്തിൽ 2013ൽ അങ്ങനൊരു സിനിമ ഷൂട്ടിംഗ് നടന്നിട്ടില്ല. ആ സിനിമ 2011ൽ ഷൂട്ടിംഗ് അവസാനിച്ചിരുന്നു. അതുകൂടാതെ സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയിലാണ് നടന്നെതെന്ന പരാതിക്കാരിയുടെ വധം തെറ്റാണ് . ഷൂട്ടിംഗ് യഥാർത്ഥത്തിൽ നടന്നത് കൂത്താട്ടുകുളത് വെച്ചായിരുവെന്നും ജയസൂര്യ പറയുന്നു.

രണ്ടാമത് തനിക്കെതിരെ വന്ന പീഡന പരാതിയിൽ പറയുന്നത് 2008ൽ സെക്രട്ടറിയേറ്റിൽ വെച്ച് ജയസൂര്യ മോശമായി പെരുമാറി എന്നാണ്. എന്നാൽ ആ സിനിമയുടെ പാട്ടു രംഗം ഷൂട്ട് ചെയ്യാനായി സെക്രട്ടറിയേറ്റിന്റെ പുറത്ത് 2 മണിക്കൂർ മാത്രമാണ് സമയം ലഭിച്ചിരുന്നത്. അവിടെ സെക്രെറ്ററേറ്റിന്റെ അകത്തു രണ്ടാം നിലയിൽ പരാതിക്കാരി എങ്ങനെ എത്തിയെന്ന് അറിയില്ല. അതുകൊണ്ട് തന്നെ ആ പരാതിയും തീർത്തും വ്യാജമാണ്. ചാരിറ്റി പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് നടൻ ജയസൂര്യയുമായി സുഹൃത്തുക്കളായി എന്നാണ് പരാതികികാരിയായ നടി പറയുന്നത്. എന്നാൽ നടിയുമായി

കണ്ടു പരിചയം മാത്രമേ ഉള്ളു. സുഹൃത്തുക്കളായിരുന്നെകിൽ ഇത്തരം വ്യജ പരാതി ഉന്നയിക്കുമോഎന്നും ജയസൂര്യ ചോദിച്ചു. പരാതിക്കാരി എന്ത് ആരോപണം പറഞ്ഞാലും ഉത്തരം പറയേണ്ടത് കാര്യം തനിക്കില്ല. 2019,2020,2021 ൽ എല്ലാം തനിക്കെതിരെ ഇതുപോലെ ആരോപണങ്ങൾ ഉയർത്തി സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടിട്ടുണ്ട് . അതിനു ശേഷം എന്തിനാണ് ഇതുപോലൊരു വ്യാജ

ആരോപണവുമായി വരുന്നതെന്നും, പരാതി ഉന്നയിക്കുന്ന വെക്തികളെക്കുറിച്ചും പോലീസ് പരിശോധിക്കുമല്ലോ എന്നും നടൻ ജയസൂര്യ മാധ്യമങ്ങളോട് പറയുന്നു. ഇങ്ങനെയുള്ള വ്യാജ പരാതികൾ ഉണ്ടാകാൻ പാടില്ല. ആർക്കെതിരെ വേണമെങ്കിലും നാളെ ഇതുപോലെ വ്യജ ആരോപണങ്ങൾ ഉയർന്നേക്കാം. അപ്പോൾ ചിലപ്പോൾ പല കുടുംബങ്ങളും തകരാം . തനിക്കിപ്പോൾ സംസാരിക്കാനുള്ള ഒരു സ്പെയ്സ് മാധ്യമങ്ങൾ തരുന്നുണ്ട്. എന്നാൽ ഇതുപോലൊരു വ്യാജ ആരോപണം ഒരു സാധാരണകാരനു നേരെ ഉയർന്നാൽ അയാളുടെ കുടുംബം തകരും. സമൂഹത്തിലെ അയാളുടെ ഇമേജ് മോശമാകും. അപ്പോ അതല്ല വേണ്ടത് തനിക്ക് തോന്നുന്നതെന്നും ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു. അപ്പോൾ ഏതൊരു അവസാന വാക്ക് ആവട്ടെ. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാൻ എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

സെക്രട്ടേറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ജയസൂര്യ ഹാജരായത്. രണ്ട് മാസം മുന്‍പാണ് ആലുവയില്‍ താമസിക്കുന്ന നടി പോലീസിന് പരാതി നല്‍കിയത്. 2008ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ജയസൂര്യ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. സെക്രട്ടേറിയേറ്റില്‍ വെച്ചായിരുന്നു ഈ ഷൂട്ടിങ് നടന്നത്.

ഷൂട്ടിങ്ങിനിടെ ശുചിമുറിയില്‍ നിന്ന് വരുമ്പോള്‍ തന്നെ പുറകില്‍ നിന്ന് കടന്നു പിടിച്ചു എന്നാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. കൂടാതെ വൈകിട്ട് നടന്‍ തന്നെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ആരോപണങ്ങള്‍ നിഷേധിച്ച ജയസൂര്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കുറ്റമാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. പൊലീസിനു മുന്നില്‍ മൊഴി നല്‍കിയ ജയസൂര്യയെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചു.

Related Articles
Next Story