'എന്നെന്നും പതിനാറുകാരിയായ ഇരിക്കട്ടെ '; കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് പിറന്നാൾ ആശംസകൾ നേർന്നു പൃഥ്വിരാജ്
മലയാളികളുടെ പ്രിയ താരകുടുംബത്തിലെ '16കാരിക്ക് ' പിറന്നാളാശംസകളുമായി മക്കൾ. പറഞ്ഞു വരുന്നത് നടിയും താരങ്ങളുടെ അമ്മയുമായ മല്ലിക സുകുമാരന്റെ കാര്യമാണ് . മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും ഇരുവരുടെയും കുടുംബസമേതമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടാണ് അമ്മ മല്ലികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. പൂർണ്ണിമ ഇന്ദ്രജിത്ത്, സുപ്രിയ മേനോൻ , പേരകുട്ടികളായ പ്രാർത്ഥന നക്ഷത്ര, അലംകൃത എന്നിവർ അമ്മ മല്ലികയുടെ സപ്തതി ഗംഭീരമാക്കാൻ എത്തിയിരുന്നു. മല്ലിക സുകുമാരന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു പിറന്നാൾ ആഘോഷങ്ങൾ.'' കുടുംബത്തിലെ ഏറ്റവും ചെറുപ്പക്കാരിക്ക് ജന്മദിനാശംസകൾ. എന്നെന്നും പതിനാറുകാരിയായ ഇരിക്കട്ടെ '' എന്ന അടികുറിപ്പോടെ പ്രിത്വിരാജ് സുകുമാരൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ എപ്പോൾ ശ്രെദ്ധ നേടുകയാണ്.
ദുബായ് ട്രിപ്പുവരെ ക്യാൻസൽ ചെയ്തായിരുന്നു പൃഥ്വിരാജ് അമ്മയുടെ സപ്തതി ആഘോഷിക്കാൻ എത്തിയത്. അമ്പതിലേറെ വർഷമായി മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന മല്ലിക സുകുമാരന് നിരവധി ആളുകളാണ് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കമെന്റുകമായി എത്തിയിരിക്കുന്നത്.