നവരാത്രി ആഘോഷങ്ങളിൽ തിളങ്ങി മീനാക്ഷി; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഇതുവരെ സിനിമയിലേക്ക് ചുവട് വച്ചിട്ടില്ലെങ്കിലും മഞ്ജുവാര്യരുടെയും ദിലീപിൻറെയും മകൾ മീനാക്ഷിക്ക് ഒട്ടേറെ ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. തൻറെ ചിത്രങ്ങൾ ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ ഈ താരപുത്രി ഇടയ്‌ക്കിടെ പങ്കുവയ്‌ക്കാറുണ്ട്.

ഇപ്പോഴിതാ അതുപോലെ ഒരു ഫോട്ടോയാണ് ആരാധകരുടെ മനം കവരുന്നത്. നവരാത്രി ആഘോഷത്തിൻറെ ചിത്രങ്ങളാണ് മീനാക്ഷി തൻറെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഗോൾഡൻ നിറത്തിലുള്ള ഗൗണാണ് മീനാക്ഷി ധരിച്ചത്. ഈ ഫോട്ടോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒട്ടേറെ ആരാധകരാണ് പ്രതികരണവുമായി എത്തുന്നത്.

ഫോട്ടോ മാത്രമല്ല ഇടയ്ക്കിടെ തൻറെ നൃത്ത വീഡിയോയും മീനാക്ഷി സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.ഇത്തരം നൃത്ത വീഡിയോകൾ ആരാധകരുടെ മനം കവറാറുണ്ട്. അമ്മയെ പോലെ നല്ല മെയ് വഴക്കാമാണെന്നാണ് വീഡിയോ കണ്ടിട്ടുള്ള ആരാധകർ പറയാറുളളത്.

മാത്രമല്ല അടുത്തിടെ കാവ്യമാധവൻറെ ഉടമസ്‌ഥതയിലുള്ള വസ്‌ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയ്‌ക്ക് വേണ്ടി മോഡലായും മീനാക്ഷി പ്രത്യക്ഷപ്പെട്ടിരുന്നു. ആദ്യമായാണ് മീനാക്ഷി ഒരു ബ്രാൻഡിൻറെ മോഡൽ ആവുന്നത്. മീനാക്ഷി മോഡലിങ്ങിലും സജീവമായതോടെ ഈ താരപുത്രി അഭിനയരംഗത്തേക്കും വരുമോയെന്നാണ് ആരാധകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

Related Articles
Next Story