‘പെരിയോനെ’ പാടി റഹ്മാനെ വിസ്മയിപ്പിച്ച; മീരക്ക് സിനിമയിൽ അവസരം
എടപ്പാൾ: ആടുജീവിതം സിനിമയിൽ എ.ആർ. റഹ്മാൻ സംഗീതം ചെയ്ത ‘പെരിയോനെ’ എന്ന ഹിറ്റ് ഗാനം പാടി എ.ആർ. റഹ്മാനെ വിസ്മയിപ്പിച്ച് സോഷ്യൽ മീഡിയയിൽ താരമായ മീരക്ക് സിനിമയിൽ അവസരം.
മെഡി അസോസിയേറ്റ്സിന്റെ ബാനറിൽ മുജിബ് എടപ്പാൾ നിർമിച്ച് റഷീദ് കെ. മൊയ്തു സംവിധാനം ചെയ്ത കനോലി തീരത്ത് എന്ന സിനിമയിലാണ് മീര പാടിയത്. ഇതോടെ ആദ്യമായി സിനിമയിൽ പാടാനുള്ള അവസരവും മീരയെ തേടിയെത്തി.
ശ്യാം ധർമൻ സംഗീത സംവിധാനം നിർവഹിച്ച ‘തേങ്ങി തേങ്ങി കരയ്യല്ലെ പൊന്നേ...’ എന്ന ഗാനമാണ് പാടിയത്. നജിം അർഷാദ്, ഹിഷാം വഹാബ്, ശ്യാം ധർമൻ എന്നിവരാണ് ചിത്രത്തിലെ മറ്റു ഗാനങ്ങൾ ആലപിച്ചത്. ഉടൻ റിലീസിനെത്തുന്ന സിനിമയിൽ ബിഗ് ബോസ് താരം ഗബ്രി ജോസാണ് നായകൻ.