അമ്മയുടെ ജന്മദിനം ആഘോഷിച്ച് മോഹൻലാൽ
Mohanlal
വില്ലനായെത്തി മലയാളികളുടെ മനസിൽ നായകനായി സ്ഥാനമുറപ്പിച്ച നടനാണ് മോഹൻലാൽ. മോഹൻലാലിന്റെ ചിത്രങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടതാണ്. അമ്മയ്ക്കൊപ്പമുള്ള മോഹൻലാലിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അമ്മ ശാന്തകുമാരിക്കൊപ്പം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കൊച്ചിയിലെ വീട്ടിൽ അമ്മയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണിത്. മേജർ രവി അടക്കമുള്ള സുഹൃത്തുക്കളും ലാലേട്ടനൊപ്പം ആഘോഷങ്ങളിൽ പങ്കെടുത്തു. അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പലപ്പോഴും വിശേഷാവസരങ്ങളിൽ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരമാണ് മോഹൻലാൽ.
സൗദി വെള്ളക്കയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാൽ നിലവിൽ അഭിനയിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ജോഡികളായ മോഹൻലാൽ- ശോഭന കോമ്പോ വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്ന ചിത്രമാണിത്. മോഹൻലാലിന്റെ 360മത്തെ ചിത്രവും, ശോഭനയും മോഹൻലാലും ഒരുമിക്കുന്ന 56-ാമത്തെ ചിത്രവുമാണിത്.