''ചിത്രീകരണ വേളയിൽ സംഭവിക്കുന്ന ചെറിയ പിഴവുകൾ പോലും സിനിമയെ സാരമായി ബാധിക്കും ''-ബറോസ് നേരിട്ട വെല്ലുവിളികളെ കുറിച്ച് മോഹൻലാൽ
മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മോഹൻലാൽ ഈ ക്രിസ്മസിന് ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഒരു 3D ഫാൻ്റസി ചിത്രമായി എത്തുന്ന ബറോസ് 2024 ഡിസംബർ 25 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ എത്തും. സിനിമ ചെയ്യുന്നതിനിടയിൽ മോഹൻലാൽ നേരിട്ട വെല്ലുവിളികളെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ . അതിനോടൊപ്പം തന്നെ ചിത്രത്തിന് സംഗീതം നൽകിയ ലിഡിയൻ നാദസ്വരത്തെയും മോഹൻലാൽ പ്രശംസിച്ചു.
സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നതിൻ്റെ ആവേശം മോഹൻലാൽ പങ്കുവെച്ചു . ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് ഒരിക്കലും ഒരു പ്ലാൻ ആയിരുന്നില്ല, മറിച്ച് അത് ഓർഗാനിക് ആയിട്ടാണ് സംഭവിച്ചതെന്ന് മോഹൻലാൽ വെളിപ്പെടുത്തി. ഈ സിനിമ ചെയ്യാൻ 'തിരഞ്ഞെടുത്തവൻ' താനാണെന്ന് പറഞ്ഞ സൂപ്പർസ്റ്റാർ, ഇത് എളുപ്പമുള്ള പ്രക്രിയയല്ലെന്നും പറയുന്നു . പ്രേക്ഷകരുടെ വീക്ഷണകോണിൽ നിന്ന് ടീം എപ്പോഴും ചിന്തിക്കേണ്ടതിനാൽ, മുഴുവൻ ചിത്രീകരണ പ്രക്രിയയും വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് മോഹൻലാൽ പറയുന്നു.
3ഡിയിൽ ചിത്രീകരിച്ചതിനാൽ ചിത്രീകരണ വേളയിൽ സംഭവിക്കുന്ന ചെറിയ പിഴവുകൾ പോലും സിനിമയെ സാരമായി ബാധിക്കുമെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. ഇത്തരം 3ഡി സിനിമകൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ചെറിയ പിഴവുകൾ പോലും പ്രേക്ഷകരെ നിരാശപെടുത്തിയേക്കാം . ബറോസിൻ്റെ ഏറ്റവും വലിയ വെല്ലുവിളി ശരിയായ ഷോട്ടുകൾ തിരഞ്ഞെടുക്കുകയും ശരിയായ ഫ്രെയിമുകൾ നിർമ്മിക്കുകയും ചെയ്യുക എന്നതായിരുന്നു. അത് വളരെ കൃത്യമായി ചെയ്ത തൻ്റെ ടെക്‌നിക്കൽ ക്രൂവിനെ പ്രശംസിച്ച മോഹൻലാൽ, ബറോസിനായി എല്ലാ ഇൻഡസ്‌ട്രികളിൽ നിന്നും, പ്രത്യേകിച്ച് ഹോളിവുഡിൽ നിന്നുമുള്ള മികച്ച സാങ്കേതിക വിദഗ്ധരെ തിരഞ്ഞെടുത്തുവെന്നും പറഞ്ഞു .
ബറോസ് ഒരു ‘വലിയ’ ചിത്രമല്ല, മറിച്ച് കഥപറച്ചിലിൻ്റെ ഒരു പുതിയ രീതി അവതരിപ്പിക്കുന്നു. അനാവശ്യ ഷോട്ടുകൾ ഉൾപ്പെടുത്തി ചിത്രത്തെ ലുക്ക് ആക്കാൻ ടീം ഒരിക്കലും ശ്രമിച്ചിട്ടില്ല. ബറോസ് ഒരു കുട്ടികളുടെ സിനിമയല്ലെന്നും എല്ലാത്തരം പ്രേക്ഷകരിലും ഉള്ളിലെ കുട്ടിയെ കണ്ടെത്തി പുറത്തുകൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.അതിനോടൊപ്പം ചിത്രത്തിന്റെ സംഗീത സംവിധായകനെയും പ്രശംസിച്ചു.ആറ് വർഷം മുമ്പ് ലിഡിയൻ നാദസ്വരത്തിനെ കണ്ടുമുട്ടിയ കാര്യവും മോഹൻലാൽ പങ്കുവെച്ചു. തൻ്റെ സംഗീതത്തിലൂടെ ഒരു പ്രേക്ഷകന്റെ ഉള്ളിലെ കുഞ്ഞിനെ സിനിമയിലൂടെ പുറത്തുകൊണ്ടുവരാൻ കഴിയുന്ന ഒരു യുവ പ്രതിഭയെ വേണമെന്ന് താൻ ആഗ്രഹിച്ചു.അങ്ങനെയാണ് ലിഡിയൻ നാധസ്വരത്തെ കണ്ടുമുട്ടുന്നത്. ചിത്രത്തിൻ്റെ സംഗീത സ്‌കോറിലൂടെ മികച്ച ഔട്ട്‌പുട്ട് നൽകിയെന്ന് പറഞ്ഞ മോഹൻലാൽ, ലിഡിയൻ ഉടൻ തന്നെ മികച്ച സംഗീതജ്ഞനായി വളരുമെന്ന് കൂട്ടിച്ചേർത്തു.