ബറോസിന്റെ അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് മോഹൻലാല്‍
കുട്ടികളെ മുന്നില്‍ക്കണ്ടുള്ള ഒരു മോഹൻലാല്‍ ചിത്രമാണ് ബറോസ്.
ഒരു നടൻ എന്ന നിലയിൽ മോഹൻലാലിൻറെ കഴിവുകൾ നമ്മൾ കണ്ടു കഴിഞ്ഞതാണ്. ബറോസ് എന്ന സിനിമയിലൂടെ സംവിധായകനായി മോഹൻലാൽ എത്തുമ്പോൾ ആരാധകർ മാത്രമല്ല ഓരോ സിനിമ പ്രേമികളും അതിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ മോഹൻലാല്‍ നായകനുമാകുന്ന ബറോസിന്റെ അനിമേറ്റഡ് സീരീസും പുറത്തിറക്കിയിരിക്കുകയാണ്. കുട്ടികളെ മുന്നില്‍ക്കണ്ടുള്ള ഒരു മോഹൻലാല്‍ ചിത്രമാണ് ബറോസ്.
സീരീസിന്റെ ആശയം ടി കെ രാജീവ് കുമാറിന്റേതാണ്. ഓണം റിലീസായി സെപ്റ്റംബര്‍ 12നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ് എത്തുക. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്.
അതേ സമയം എൽ 360 യിൽ ആണ് ഇപ്പോൾ മോഹൻലാൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആരാധകർ കാത്തിരിക്കുന്നൊരു ചിത്രം കൂടെയാണ് അത്. എന്നാൽ ബറോസ് ടീമിന്റെ ഭാഗത്തു നിന്ന് ഇങ്ങനൊരു വീഡിയോ കൂടെ എത്തിയപ്പോൾ ഏറെ പ്രതിക്ഷയിൽ ആണ് ആരാധകർ ഉള്ളത്.