ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മോഹൻലാൽ ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം !
തെലുങ്ക് തരാം വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രത്തിൽ കാമിയോ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

മോഹൻലാലിൻറെ ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് കണ്ണപ്പ. തെലുങ്ക് തരാം വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രത്തിൽ കാമിയോ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കിരാത എന്നാണ് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതൻ എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മോഹൻലാൽ കഥാപാത്രം ഒരുക്കിയിരിക്കുന്നത്.
‘കണ്ണപ്പ’യില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയെന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ നായകന്‍ വിഷ്ണു മഞ്ചു. അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാൽ ഈ ചിത്രത്തിൽ അഭിനയിക്കേണ്ട കാര്യം ഇല്ലെന്നും വിഷ്ണു മഞ്ചു പറയുന്നു.
”ലാല്‍ സാറിന്റെ കോസ്റ്റ്യൂം ഞങ്ങള്‍ സ്‌കെച്ച് ചെയ്ത് അയച്ചു. അത് കഴിഞ്ഞ് അദ്ദേഹമാണ് അതൊക്കെ ഇംപ്രവൈസ് ചെയ്തത്. ഇന്ന് ഈ ദിവസം വരെ അദ്ദേഹം ഒരു രൂപ വാങ്ങിയിട്ടില്ല. എന്റെ അച്ഛനോടുള്ള സ്‌നേഹവും സൗഹൃദവും കൊണ്ടാണ് അദ്ദേഹം ആ കഥാപാത്രം ചെയ്തത്. ന്യൂസിലാന്‍ഡില്‍ ഷൂട്ട് ചെയ്യേണ്ട കാര്യം പറഞ്ഞപ്പോള്‍ എപ്പോഴാണ് ഞാന്‍ അവിടെ വരേണ്ടതെന്ന് ചോദിച്ചു.എന്റെ ടിക്കറ്റ് ഞാന്‍ എടുത്തുകൊള്ളാം എന്ന് വരെ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാല്‍ ഈ സിനിമ ചെയ്യേണ്ട ആവശ്യം പോലുമില്ല''. ചിത്രത്തിൽ മറ്റൊരു അഥിതി വേഷത്തിൽ എത്തുന്ന പ്രഭാസിന്റെ കുറിച്ചും താരത്തിന് ഇതേ അഭിപ്രയമാണ് ഉള്ളത്.
മോഹൻലാൽ കൂടാതെ പ്രഭാസ്, അക്ഷയ് കുമാർ എന്നിവരും ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നുണ്ട്. പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ചിത്രം 2025 ഏപ്രിൽ 25 ന് ആഗോള റിലീസായെത്തും. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.
യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിംഗ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം.ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.