"സിനിമ താരങ്ങൾ '' ഒരുങ്ങുന്നു.
മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി നിതീഷ് കെ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "സിനിമ താരങ്ങൾ " എന്ന ചിത്രത്തിന്റെ പൂജ കർമ്മം എറണാകുളം സെന്റ് തെരേസാസ് കോളേജിൽ വെച്ച് നിർവ്വഹിച്ചു.
ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജോസ് തോമസ് മുഖ്യാതിഥിയായിരുന്നു.വേണു ബി നായർ, ശ്രീമൂലനഗരം മോഹൻ, നിർമ്മാതാവ് നൗഷാദ് ആലത്തൂർ, ക്യാമമാൻ ഉത്പൽ. വി. നായനാർ,എം. ഡി. സുകുമാരൻ,കലാഭവൻ അൻസാർ,നാസർ ലത്തീഫ്,കോബ്ര രാജേഷ്,മജീദ് എടവനക്കാട്, ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാർ, ശാന്തകുമാരി, യമുന റാണി, ബിന്ദു വരാപ്പുഴ, ജൂവൽ ബേബി,ബിഗ് ബോസ്സ് താരം നാദിറ മെഹറിൻ, ശ്രീ പദ്മ സംവിധായകൻ ചെറിയാൻ മാത്യു, വാഴൂർ ജോസ് തുടങ്ങിയ ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മഞ്ഞളീസ് ഫിലിം കമ്പനി, നമോ പിക്ച്ചർസുമായി സഹകരിച്ച്ജോൺസൺ മഞ്ഞളി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പൽ. വി. നായനാർ നിർവ്വഹിക്കുന്നു.കലാ സംവിധാനം-സഹസ് ബാല,ചമയം-കൃഷ്ണൻ പെരുമ്പാവൂർ,വസ്ത്രലങ്കാരം-കുക്കു ജീവൻ,എഡിറ്റർ-കപിൽ കൃഷ്ണ,സ്റ്റിൽസ്-മോഹൻ കൊല്ലം,സോണി പത്തനംത്തിട്ട,നിർമ്മാണ നിയന്ത്രണം-മഞ്ഞളീസ്, പ്രൊഡക്ഷൻ,എക്സിക്യൂട്ടീവ്-മുരളി എരുമേലി,പി ആർ ഒ-എ എസ് ദിനേശ്,ഓൺലൈൻ പി ആർ ഒ-ഷെജിൻ ആലപ്പുഴ,ലൊക്കേഷൻ- എറണാകുളം,തൃശൂർ