ശ്രുതി ഹസന് പകരം ഇനി മൃണാൾ ഠാക്കൂർ ; 'ഡക്കോയിട്ട് ' പോസ്റ്റർ പുറത്തിറങ്ങി.

അദിവി ശേഷ് തൻ്റെ ജന്മദിനത്തിൽ തന്നെക്കുറിച്ച് പറയുന്നതിന് പകരം ചിത്രത്തിലെ നായികയെ പ്രഖ്യാപിക്കുകയായിരുന്നു

തെലുങ്ക് താരം അദിവി സെഷിന്റെ പാൻ ഇന്ത്യൻ ചിത്രം ' 'ഡക്കോയിട്ട് : എ ലവ് സ്റ്റോറിനായികയായി മൃണാൾ ഠാക്കൂർ. അദിവി സെഷിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചു പുറത്തിറങ്ങിയ ചിത്രത്തിലെ പോസ്റ്ററിലൂടെയാണ് മൃണാൾ ഠാക്കൂർ ആണ് നായിക എന്ന് അണിയറ പ്രവത്തകർ അറിയിക്കുന്നത്. സാധാരണ രീതി മാറ്റി നിർത്തി അദിവി ശേഷ് തൻ്റെ ജന്മദിനത്തിൽ തന്നെക്കുറിച്ച് പറയുന്നതിന് പകരം ചിത്രത്തിലെ നായികയെ പ്രഖ്യാപിക്കുകയായിരുന്നു .ചിത്രത്തിൽ ആദ്യ നായികയായി തീരുമാനിച്ചത് തെന്നിന്ധ്യൻ താരം ശ്രുതി ഹാസനെ ആയിരുന്നു. 2023 ഡിസംബറിൽ പുറത്തിറക്കിയ ചിത്രത്തിന്റെ ആദ്യ സ്നീക് പീക്കിൽ ശ്രുതി ഹസന്റെ രംഗങ്ങളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് നടി ഈ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. ചിത്രത്തിനെ പറ്റിയുള്ള ക്രിയാത്മകമായി അഭിപ്രായ വ്യത്യാസങ്ങൾ ആണ് പിന്മാറാൻ കാരണം എന്ന് ഒരു അഭിമുഖത്തിലൂടെ ശ്രുതി വ്യക്തമാക്കിയിരുന്നു. എന്നാൽ ചിത്രത്തിൽ പിന്നീട് ആര് ചിത്രത്തിൽ നായികയായി എത്തുമെന്നുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നിലനിന്നിരുന്നു. അതിനു ശേഷമാണ് ഇപ്പോൾ മൃണാൾ ഠാക്കൂറിന്റെ പ്രവേശനം അണിയറ പ്രവർത്തകർ വെളിപ്പെടുത്തുന്നത്.

ഛായാഗ്രാഹകനായി തെലുങ്ക് ചിത്രത്തിൽ പ്രവർത്തിച്ച ഷാനിൽ ഡിയോയുടെ ആദ്യ സംവിധാന ചിത്രമാണ് 'ഡക്കോയിട്ട് : എ ലവ് സ്റ്റോറി'. ഒരിക്കൽ പിരിഞ്ഞ രണ്ടു കാമുകി കാമുകന്മാർ പിന്നീട ഒരു കൊള്ളയ്ക്ക് വേണ്ടി ഒന്നിക്കുന്ന കഥ പറയുന്ന വ്യത്യസ്ത ഏറിയ ആക്ഷൻ ത്രില്ലെർ പ്രണയ ചിത്രമാണ് ചിത്രമാണ് 'ഡക്കോയിട്ട് : എ ലവ് സ്റ്റോറിയിൽ പറയുന്നത്. സുപ്രിയ യർലഗദ്ദ സുനിൽ നാരങ്ക് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്കിനോടൊപ്പം തന്നെ ചിത്രത്തിന്റെ ഹിന്ദി പതിപ്പും നിർമ്മിക്കുന്നുണ്ട്. ഹൈദ്രബാദിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

Related Articles
Next Story