എം ടി യുടെ ഡ്രീം പ്രൊജക്റ്റ് രണ്ടാമൂഴം സിനിമയാകുന്നു.... സംവിധായകനെ ശുപാർശ ചെയ്ത് മണിരത്നം.

സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ നടക്കും.

എം ടി വാസുദേവൻ നായരുടെ ആഗ്രഹമായിരുന്നു രണ്ടാമൂഴം നോവൽ സിനിമയാക്കണമെന്നത്.സംവിധായകൻ ശ്രീകുമാർ മേനോനുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും നിർമാണം തുടങ്ങുന്നതു നീണ്ടുപോയതിനെത്തുടർന്നും ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾക്കൊടിവിലും എംടി നിയമ നടപടികളിലൂടെ കരാറിൽനിന്നു പിൻവാങ്ങുകയായിരുന്നു. എന്നാൽ അദ്ദേഹത്തിനുള്ളിലെ ആ ആഗ്രഹം ഇപ്പോൾ സാഷാത്കരിക്കാൻ ഒരുങ്ങുകയാണ് കുടുംബം. വിവിധ ഭാഷകളിൽ പാൻ ഇന്ത്യൻ സിനിമയായി ഒരുക്കാൻ കഴിയുന്ന സംവിധായകനാകും സിനിമ ചെയ്യുകയെന്നും എംടിയുടെ ആഗ്രഹം പോലെ രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുക്കുക എന്നുമാണ് എപ്പോൾ വരുന്ന റിപ്പോർട്ടുകൾ. സംവിധായകനായ മണിരത്നം രണ്ടാമൂഴം സംവിധാനം ചെയ്യണമെന്ന് എംടി ആഗ്രഹിച്ചിരുന്നു. ഇതിനായി ആറ് മാസത്തോളം അദ്ദേഹത്തെ കാത്തിരിക്കുകയും ചെയ്തു. എന്നാൽ വലിയ ക്യാൻവാസിൽ ചെയ്യേണ്ട സിനിമയായതിനാൽ കൂടുതൽ സമയം ആവശ്യമാണെന്ന് പറഞ്ഞ മണിരത്നം പിന്നീട് പിൻമാറി. മണിരത്‌നം തന്നെയാണ് നിലവിലെ സംവിധായകനെ നിര്‍ദേശിച്ചിരിക്കുന്നത്.


രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലീഷിലും വർഷങ്ങൾക്കു മുൻപേ എം ടി പൂർത്തിയാക്കിയിരുന്നു. മകൾ അശ്വതി നായരെ എംടി തിരക്കഥ ഏൽപ്പിച്ച് സിനിമ എത്രയും വേഗം പുറത്തിറക്കാനുള്ള നടപടി ആരംഭിച്ചത്. ഇപ്പോഴുള്ള സംവിധായകൻറെ നിർമ്മാണ കമ്പനിയും എംടിയുടെ കുടുംബം ഉൾപ്പെടുന്ന കമ്പനിയും ചേർന്നായിരിക്കും രണ്ടാമൂഴം നിർമ്മിക്കുന്നത്. സംവിധായകനുമായുള്ള ചർച്ചകൾക്കായി കോഴിക്കോട് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് എം ടിയുടെ ആരോഗ്യ നില മോശമാകുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. അതിനു ശേഷം കൂടി കാഴ്ച നടത്താൻ സാധിക്കാതെ വന്നതോടെയാണ് പ്രൊജക്റ്റ് നീണ്ടു പോയത്. എന്നാൽ ഇപ്പോൾ എം ടിയുടെ ഡ്രീം പ്രൊജക്റ്റ് വൈകാതെ തുടങ്ങുമെന്നാണ് കുടുംബം അറിയിറച്ചിരിക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ നടക്കും.

എംടിയുടെ 9 ചെറുകഥകൾ ചേർത്ത് 9 സംവിധായകർ സംവിധാനം ചെയ്ത് ഈയിടെ ഒടിടിയിൽ റിലീസ് ചെയ്ത ‘മനോരഥങ്ങൾ’ എന്ന സിനിമ നിർമിച്ചത് എംടിയുടെ കുടുംബം ഉൾപ്പെടുന്ന നിർമാണക്കമ്പനിയാണ്.

Related Articles
Next Story