ആദ്യ നായികയോടൊപ്പമുള്ള ചിത്രങ്ങളുമായി മുന്ന
സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരിപുത്രനായ മുന്ന, ഗൗരീശങ്കരത്തിൽ നായകനായി അഭിനയിച്ചുകൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. കാവ്യ മാധവനായിരുന്നു മുന്നയുടെ ആദ്യ നായികയായി എത്തിയത്. വർഷങ്ങൾക്കു ശേഷം കാവ്യയെ നേരിൽ കണ്ട സന്തോഷം പങ്കിടുകയാണ് മുന്ന.
"എന്റെ ആദ്യ നായിക. എക്കാലത്തെയും സുഹൃത്ത്," എന്നാണ് കാവ്യയ്ക്ക് ഒപ്പമുള്ളൊരു വീഡിയോ പങ്കിട്ട് മുന്ന കുറിച്ചത്. എറണാകുളം അങ്കമാലി സ്വദേശികളാണ് മുന്നയുടെ മാതാപിതാക്കൾ. ചെന്നൈയിൽ ജനിച്ചുവെങ്കിലും മുന്ന പഠിച്ചതും വളർന്നതും കേരളത്തിലായിരുന്നു. യു സി കോളേജിൽ നിന്നും ബിരുദം നേടിയതിനുശേഷം അങ്കമാലി സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിൽ നിന്നും ഫിസിയോ തെറാപ്പി പഠിച്ചു.
2003ൽ ഗൗരീശങ്കരത്തിൽ നായകനായി അഭിനയിച്ചുകൊണ്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. ആ വർഷം തന്നെ പല്ലവൻ എന്ന തമിഴ് ചിത്രത്തിലും നായകനായി. തുടർന്ന് ഇരുപതോളം തമിഴ്, മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.2010ലായിരുന്നു മുന്നയുടെ വിവാഹം. ബെറ്റി മേരിയാണ് ഭാര്യ.