''എക്കാലത്തെയും പ്രിയപ്പെട്ട നടി ഉർവശി '': വിദ്യ ബാലൻ
ബേസിൽ ജോസഫ് , ഫഹദ് ഫാസിൽ , അന്നബെന്നും പ്രിയപ്പെട്ട അഭിനേതാക്കൾ.
മലയാളത്തിൽ ഏറ്റവും പ്രിയപ്പെട്ട നടി ഉർവശിയെന്ന് ബോളിവുഡ് താരം വിദ്യ ബാലൻ. ഉർവശിയുടെ കോമഡി റോളുകൾ എല്ലാം വളരെ ഇഷ്ടമാണെന്നും വിദ്യ പറയുന്നു. വിദ്യയുടെ ഏറ്റവും പുതിയ ഹിന്ദി ചിത്രമായ 'ഭൂൽ ഭുലയ്യയുടെ' പ്രൊമോഷനിടെ ഒരു മലയാളം ചാനലുമായുള്ള അഭിമുഖത്തിലാണ് താരം നടിമാർ കോമഡി റോളുകൾ ചെയ്യുന്നതിനെ കുറിച്ചു പറയുന്നതിനിടെ ഈ കാര്യം സൂചിപ്പിച്ചത്.
സിനിമയിൽ ഹൊറർ വേഷങ്ങൾ ചെയ്താലും തരാം തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്ന റീലുകളിൽ കോമഡികൾ ചെയ്ത് ആളുകളെ രസിപ്പിക്കാറുണ്ട്. അത്തരം രസകരമായ സന്ദർഭങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നുള്ള ചോദ്യത്തിനാണ് വിദ്യയുടെ ഈ മറുപടി എത്തിയത്.
'തന്റെ ഉള്ളിൽ എപ്പോഴും ഇത്തരത്തിലുള്ള തമാശകൾ ഉണ്ട്. പക്ഷെ ഹിന്ദി സിനിമയിൽ സ്ത്രീകൾക്കായുള്ള കോമഡി റോളുകൾ ആരും എഴുതാറില്ല. എന്നാൽ മലയത്തിലെ കാര്യം അങ്ങനെയല്ല . മലയാളത്തിൽ ഉർവശി ചേച്ചിയാണ് തന്റെ എക്കാലത്തെയും മികച്ച നടി. ഉർവശിയുടെ കോമഡി റോളുകളുടെ വലിയ ഫാൻ ആണ് താൻ . അതേപോലെ ശ്രീദേവിയുടെ ചിത്രങ്ങളും ഏറെ പ്രിയപെട്ടതാണ് . എന്നാൽ എപ്പോൾ മലയാളത്തിൽ അത്തരം ക്യാരക്ടർ ഉണ്ടോയെന്ന് അറിയില്ല. പക്ഷെ കോമഡി റോളുകളെ പറ്റി ആലോചിക്കുമ്പോൾ ഓർമ്മ വരുന്നത് ഇവരുടെ രണ്ടുപേരുടെയും ചിത്രങ്ങളാണ്. ഇഷ്ടമുള്ളതുകൊണ്ട് തന്നെ അത്തരം കോമഡി റോളുകൾ ചെയ്യാൻ ഒരുപാടു ആഗ്രഹമുണ്ട്.അതുകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ അത്തരം കോമഡി റീലുകൾ ചെയ്യുന്നതെന്നും വിദ്യ പറയുന്നു'.
ഒ ടി ടി പ്ലാറ്റഫോമിന്റെ വരവോടെ കൂടുതൽ മലയാള സിനിമകൾ കാണാൻ കഴിയുന്നുണ്ടെന്ന് വിദ്യ പറയുന്നു. ഫഹദ് ഫാസിലിന്റെ അഭിനയം അതിശയിപ്പിക്കുന്നതാണെന്നും, അത് കൂടുതൽ ഇഷ്ടമാണ്. ബേസിൽ ജോസെഫെന്ന നടനെയും സംവിധായകനെയും വലിയ ഇഷ്ടമാണ്. അതേപോലെ നടി അന്ന ബെന്നിനെയും. മലയത്തിൽ ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. എന്നാൽ നല്ല അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അതിനായി വേണമെന്നും വിദ്യ ബാലൻ അഭിമുഖത്തിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.
2007ലാണ് മലയാള ചിത്രമായ മണിച്ചിത്രതാഴിന്റെ ഹിന്ദി റീമേക്കായി ഭൂൽ ഭുലയ്യ റിലീസ് ചെയുന്നത്. മലയാളത്തിൽ ശോഭന അവതരിപ്പിച്ച ഗംഗയുടെ വേഷമായിരുന്നു ഹിന്ദിയിൽ വിദ്യ ബാലൻ ചെയ്തത്. ചിത്രം ഹിന്ദി വലിയ ഹിറ്റ് ആയതോടെ രണ്ടാം ഭാഗമായി 'ഭൂൽ ഭുലയ്യ 2' തബു, കാർത്തിക് ആര്യൻ, കിയാരാ അദ്വാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളായി 2022ൽ എത്തിയിരുന്നു. ശേഷം ഇപ്പോൾ 'ഭൂൽ ഭുലായ 3' വിദ്യാബാലൻ , മാധുരി ദിക്ഷിത്, കാർത്തിക് ആര്യൻ , തൃപ്തി ഡിമ്രി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനീസ് ബസ്മിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുകയാണ്. നവംബർ 1 പുറത്തിറങ്ങുന്ന ചിത്രം ഒരു ഹൊറർ കോമഡി ജേർണറാണ്.