‘എൻറെ പേര് പെണ്ണ്, എൻറെ വയസ് 8′, ‘പാട്ടിലെ വരികൾ എൻറെ അനുഭവമാണ് സാങ്കൽപ്പികമല്ല’; ഗൗരി ലക്ഷ്‌മി

കുഞ്ഞായിരിക്കുമ്പോൾ താൻ ഒരു പൊതു ഇടത്തിൽ വെച്ച് നേരിട്ട അനുഭവത്തെ കുറിച്ചാണ് ഗൗരി ലക്ഷ്മി വെളിപ്പെടുത്തിയത്

മുറിവ് ഗാനത്തിനെതിരെ സൈബർ ആക്രമണങ്ങൾ ശക്തമായതിന് പിന്നാലെ പാട്ടിലെ വരികൾ തൻ്റെ അനുഭവമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗായിക ഗൗരി ലക്ഷ്മി. കുഞ്ഞായിരിക്കുമ്പോൾ താൻ ഒരു പൊതു ഇടത്തിൽ വെച്ച് നേരിട്ട അനുഭവത്തെ കുറിച്ചാണ് ഗൗരി ലക്ഷ്മി വെളിപ്പെടുത്തിയത്.

ഗൗരി ലക്ഷ്‌മിയുടെ വാക്കുകൾ

എട്ടുവയസിലോ പത്തുവയസിലോ ബസിൽ പോകുന്ന സമയത്ത് എക്സപീരിയൻസ് ചെയ്ത കാര്യം. ഞാൻ ഇട്ട വസ്ത്രം പോലും എനിക്കോർമയുണ്ട്. മുറിവ് എൻറെ പേഴ്സണൽ എക്സ്പീരിയൻസാണ്, അതിൽ ആദ്യം പറയുന്ന എട്ടുവയസ് എൻറെ പേഴ്സണൽ എക്സ്പീരിയൻസാണ്, 22 വയസ് എൻറെ പേഴ്സണൽ എക്സ്പീരിയൻസാണ്. ഞാൻ അനുഭവിച്ചത് മാത്രമേ എഴുതിയിട്ടുള്ളൂ. അല്ലാതെ ഞാൻ വേറെ കഥ സങ്കൽപ്പിച്ച് എഴുതിയത് അല്ല.

അന്ന് ഇട്ട ഡ്രസ് പോലും എനിക്ക് ഓർമ്മയുണ്ട്. ചുവപ്പും വെള്ളയും നീലയും ഉള്ള പാവടയും സ്ലീവ്ലെസായ മഞ്ഞയും ചുവപ്പ് ഉള്ള ടോപ്പുമാണ് ഞാൻ ഇട്ടിരിക്കുന്നത്. നല്ല തിരക്കുള്ള ബസ് ആയിരുന്നു. തിരക്കുണ്ട് എന്ന് പറഞ്ഞാണ് അമ്മ ബസിലെ സീറ്റിലേക്ക് എന്നെ കയറ്റി നിർത്തിയത്. എൻറെ അച്ഛനെക്കാൾ പ്രായമുള്ള ഒരാളാണ് പിന്നിൽ ഇരുന്നത്. അയാളുടെ മുഖം എനിക്ക് ഓർമ്മയില്ല. പക്ഷെ അയാളെ എനിക്ക് കാണാം. ഇയാളുടെ കൈ ടോപ്പ് പൊക്കി എൻറെ വയറിലേക്ക് കൈവരുന്നത് ഞാൻ അറിഞ്ഞു. ഞാൻ അയാളുടെ കൈ തട്ടിമാറ്റി എനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറ‍ഞ്ഞ് മുന്നോട്ട് പോയി. അന്ന് അത് എനിക്ക് പറഞ്ഞ് തരാൻ ആരും ഇല്ലായിരുന്നു. പക്ഷെ ഇത് പ്രശ്നംപിടിച്ച പരിപാടിയാണ് എന്ന് എനിക്ക് മനസിലായി. അതായിരുന്നു എൻറെ അനുഭവം അത് തന്നെയാണ് പാട്ടിലും പറഞ്ഞത്.



Athul
Athul  
Related Articles
Next Story