എന്റെ ന്യൂഡ് സീൻ സംവിധായകൻ ലീക്ക് ചെയ്തതാണോ എന്ന് സംശയിച്ചു: സഞ്ജു ശിവറാം
വൻ പ്രേക്ഷകപ്രീതിയാണ് ‘1000 ബേബീസ്’ എന്ന സീരിസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ വർഷം എത്തിയ ത്രില്ലർ സീരിസുകളിലും സിനിമകളിലും വച്ചേറ്റവും മികച്ച ക്രൈം ത്രില്ലറുകളിൽ ഒന്നാണ് 1000 ബേബീസ്. സീരിസിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ഒന്നാണ് സഞ്ജു ശിവറാമിന്റെത്. സീരിസിൽ ഒരു നഗ്നരംഗത്തിൽ അടക്കം സഞ്ജു അഭിനയിച്ചിട്ടുണ്ട്.
ഈ സീൻ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ കുറിച്ചാണ് സഞ്ജു ഇപ്പോൾ വ്യക്തമാക്കുന്നത്. ആ ഒരു സീനിനെ കുറിച്ച് തുടക്കത്തിൽ പറഞ്ഞിരുന്നില്ല. ആ ഷോട്ട് എടുക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പാണ് പറയുന്നത്. ബിബിൻ എന്ന കഥാപാത്രം ഒന്നിലും എക്‌സ്‌പോസ്ഡല്ല. അമ്മയല്ലാതെ വേറൊന്നും അയാൾക്കില്ല.
അതുകൊണ്ട് തന്നെ അങ്ങനൊരു ന്യൂഡ് സീൻ എടുക്കുമ്പോൾ നമുക്ക് ഒരുപാട് കാര്യങ്ങൾ പറയാതെ പറയാം. മഹാ വൃത്തികെട്ട ഒരു ബാത്ത്‌റൂമിലായിരുന്നു ഷൂട്ട്. പിന്നെ ആ സീനുകൾ ഷൂട്ട് ചെയ്തത് ഒരു പഴയ വീട്ടിലാണ്. ആ വീട് അങ്ങനെ തന്നെയാണ്. അല്ലാതെ ആർട്ട് വർക്ക് ചെയ്ത് എടുത്തതല്ല. പിന്നെ അത്തരം സീനുകളുടെ ആവശ്യകത ഉണ്ടാകുമ്പോൾ ചെയ്യാൻ നമ്മൾ ബാധ്യസ്ഥരാണ് എന്നാണ് സഞ്ജു പറയുന്നത്.
ന്യൂഡായി അഭിനയിച്ച ശേഷം വേറെ കുറേ പ്രശ്‌നങ്ങൾ തനിക്ക് നേരിടേണ്ടി വരുന്നുവെന്നും. അത്തരത്തിലുള്ള മെസേജുകൾ വരുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ട്രെയിലറിൽ ഒരു മിന്നായം പോലെ മാത്രമേ ആ സീനുള്ളു. ന്യൂഡ് സീൻ ട്രെയ്‌ലറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സഞ്ജുവിന് അറിയില്ലായിരുന്നു. ഒരു ദിവസം ഏതോ ഒരു ട്രോൾ പേജിൽ ആ സീൻ വന്നു. അതുകണ്ട് ഞെട്ടിയെന്നും. ഇത് എവിടുന്ന് വന്നുവെന്ന് ചിന്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു . ഇനി സംവിധായകൻ നജീംക്ക ലീക്ക് ചെയ്തതാണോയെന്ന് വരെ ചിന്തിച്ചു. പിന്നീട് അദ്ദേഹത്തെ വിളിച്ച് ചോദിച്ചപ്പോഴാണ് ആ ഷോട്ട് ട്രെയ്‌ലറിലുണ്ടെന്ന് താരം അറിഞ്ഞത്. അത് വൈറലായ ശേഷം പലരും ചോദിക്കാൻ തുടങ്ങി ഇത്രയേ ഉള്ളോ, ഇനിയുമുണ്ടോ എന്നൊക്കെ.
ഇങ്ങനെയുള്ള കുറച്ച് പ്രശ്‌നങ്ങൾ ഫെയ്‌സ് ചെയ്യണം. അപ്പോഴാണ് ഇതൊരു വലിയ പ്രശ്‌നമാണെന്ന് മനസിലായത്. അതോടെ മനസിലായി സ്ത്രീകൾ ഫേസ് ചെയ്യുന്നത് ചില്ലറക്കാര്യങ്ങൾ ആയിരിക്കില്ലെന്ന്. പലരും ആ സീൻ സ്‌ക്രീൻ ഷോട്ട് എടുത്ത് ടാഗും ചെയ്യുന്നുണ്ട് എന്നാണ് സഞ്ജു പറയുന്നത്.