നാഗ് -ശോഭിത വിവാഹ ചടങ്ങിന്റെ ക്ഷണക്കത്ത് ചോർന്നു ;നയൻതാരയ്ക്ക് പിന്നാലെ വിവാഹ ഡോക്യൂമെന്ററി എത്തുമോ?
തെലുങ്ക് താര ജോഡികളായ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ അടുത്ത വരുകയാണ്. അതിനിടയിൽ വിവാഹത്തിനായുള്ള അതിഥികൾക്കുള്ള അവരുടെ വിവാഹ ഓൺലൈനിൽ ചോർന്നിരുന്നു. തികച്ചും സ്വകാര്യമായാണ് താര വിവാഹം നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളായും മാത്രം പങ്കെടുക്കുന്ന ചടങ്ങിലെ വിവാഹക്ഷണക്കത്താണ് ഇപ്പോൾ ഓൺലൈനിൽ ചോർന്നിരിക്കുന്നത്.
പരമ്പരാഗതമായ വിവാഹ ചടങ്ങുകളായിരിക്കും നടക്കുക.റിപ്പോർട്ടുകൾ പ്രകാരം, നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹം 8 മണിക്കൂർ നീണ്ടുനിൽക്കുന്ന ചടങ്ങായിരിക്കും. തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുകയെന്ന് റിപ്പോർട്ടുകൾ.ഇരുവരുടെയും വിവാഹ നിശ്ചയം പോലും വളരെ പരമ്പരാഗത രീതിയിലാണ് നടന്നത്. ആന്ധ്രാപ്രദേശിലെ പോണ്ടുരു മേഖലയിൽ നെയ്തെടുത്ത വസ്ത്രങ്ങളായിരിക്കും വിവാഹ ദിനത്തിൽ ഇരുവരും ധരിക്കുക.
അവൾ തിരഞ്ഞെടുത്തു.2024 ഡിസംബർ 4 ന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിലാണ് വിവാഹ ചടങ്ങുകൾ. ദമ്പതികൾ ഏകദേശം 2 വർഷമായി ഡേറ്റിംഗ് നടത്തുകയും 2024 ഓഗസ്റ്റ് 8 ന് വിവാഹ നിച്ഛയം നടത്തുകയുമായിരുന്നു.
അതേസമയം, നയൻതാരയുടെ വിവാഹ ഡോക്യൂമെന്ററിയ്ക്ക് പിന്നാലെ നാഗ് ചൈതന്യയുടെയും ശോഭിത ദുലീപ്അലയുടെയും വിവാഹ ഡോക്യുമെന്ററി പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ. ഇരുവരുടെയും വിവാഹ വീഡിയോ ഒ ടി ടി പ്ലാറ്റഫോമിന് വിൽക്കാൻ ശ്രെമം നടക്കുണ്ട്. അങ്ങനെയെങ്കിൽ നയൻതാര ;ബീയോണ്ട് ദി ഫെയറി ടൈൽ പോലെ, പരമ്പരാഗത ചടങ്ങുകൾ ഉൾകൊണ്ട ഒരു വിവാഹ ഡോക്യുമെന്ററി പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകർ