നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം 'അഖണ്ഡ 2 ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

സിംഹ, ലെജൻഡ്, അഖണ്ഡ എന്നീ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം നന്ദമൂരി ബാലകൃഷ്ണയും സംവിധായകൻ ബോയപതി ശ്രീനുവും ഒന്നിക്കുന്ന പുതിയ ചിത്രം 'അഖണ്ഡ 2' ടൈറ്റിൽ പോസ്റ്റർ പുറത്ത്. നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത അഖണ്ഡക്ക് ശേഷം ഇവർ ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ്. എം തേജസ്വിനി നന്ദമൂരിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ബാലകൃഷ്ണയുടെയും ബോയപതി ശ്രീനുവിന്റെയും ആദ്യ പാൻ ഇന്ത്യ ചിത്രമാണിത്.


ശ്രദ്ധേയമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ടൈറ്റിൽ പോസ്റ്റർ ആത്മീയ ഘടകങ്ങളെ ഉൾക്കൊള്ളിച്ചിരിക്കുന്നു. ടൈറ്റിൽ ഫോണ്ടിൽ ദിവ്യ പ്രാധാന്യത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു ക്രിസ്റ്റൽ ലിംഗവും ശിവലിംഗവും ഉണ്ട്. ശിവന്റെ ഉന്മാദ നൃത്തത്തെ പ്രതിനിധീകരിക്കുന്ന രണ്ട് ദമരുകളാൽ ചുറ്റപ്പെട്ട താണ്ഡവം എന്ന ശക്തമായ അടിക്കുറിപ്പാണ് തലക്കെട്ടിനൊപ്പം ഉള്ളത്. പശ്‌ചാത്തലത്തിൽ ഗംഭീരമായ ഹിമാലയവും കാണാൻ സാധിക്കും. ഇതിഹാസ സമാനമായ സിനിമാനുഭവം വാഗ്ദാനം ചെയ്യുന്ന, മറക്കാനാവാത്ത രോമാഞ്ചം സമ്മാനിക്കുന്ന നിമിഷങ്ങൾ നിറഞ്ഞ ഒരു വമ്പൻ രണ്ടാം ഭാഗത്തിന്റെ സൂചനയാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്നത്.

ബാലകൃഷ്ണയുടെയും ബോയപതി ശ്രീനുവിന്റെയും ഏറ്റവും ചെലവേറിയ ചിത്രമായ അഖണ്ഡ 2 രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ അഖണ്ഡ 2 ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഛായാഗ്രഹണം- സി. രാംപ്രസാദ്, സന്തോഷ് ഡി ദേതാകെ, സംഗീതം- തമൻ എസ്, കല- എ. എസ്. പ്രകാശ്, എഡിറ്റർ- തമ്മിരാജു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ. പിആർഒ- ശബരി.

Related Articles
Next Story