നാനിയുടെ അതിശക്തമായ പോലീസ് കഥാപാത്രം, "ഹിറ്റ് 3" ടീസർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' ടീസർ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിനു സർക്കാരിൻ്റെ ലാത്തി എന്ന ടൈറ്റിൽ ആണ് നൽകിയിരിക്കുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.



അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തിന്റെ പരുഷമായ സ്വഭാവം പ്രതിഫലിപ്പിക്കുന്ന രീതിയിൽ ആക്ഷനും പഞ്ച് ഡയലോഗുകളും രക്തരൂക്ഷിതമായ രംഗങ്ങളും നിറഞ്ഞ ടീസർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഒരു സാധാരണ ആക്ഷൻ ഹീറോ എന്നതിലും കൂടുതൽ ആഴമുള്ള കഥാപാത്രമാണ് അർജുൻ സർക്കാർ എന്ന സൂചനയാണ് ചിത്രത്തിൻ്റെ പോസ്റ്ററുകളും ഇപ്പൊൾ വന്ന ടീസറും നൽകുന്നത്. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമായാണ് നാനി അഭിനയിക്കുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലൻസ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഇതെന്നും ടീസർ സൂചിപ്പിക്കുന്നുണ്ട്.

ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്പൻ സിനിമാ അനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ, പിആർഒ - ശബരി.

Related Articles
Next Story