24 മണിക്കൂറിൽ 21 മില്യൺ കാഴ്ചക്കാരെ നേടി നാനിയുടെ വയലന്റ് കോപ്പ് ; യൂട്യൂബിൽ ട്രെൻഡിങ്ങായി "ഹിറ്റ് 3" ടീസർ

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' ടീസർ യൂട്യൂബിൽ തരംഗമാകുന്നു. കഴിഞ്ഞ ദിവസം നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് 24 മണിക്കൂർ കൊണ്ട് 21 മില്യൺ കാഴ്ചക്കാരെ ആണ് ഈ ടീസർ നേടിയത്. നാനിയുടെ കരിയറിലെ തന്നെ പുതിയ റെക്കോർഡ് ആണ് ഈ ടീസർ സ്വന്തമാക്കിയത്. യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇപ്പൊൾ ഒന്നാമത് ആണ് ഈ ടീസർ. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിനു സർക്കാരിൻ്റെ ലാത്തി എന്ന ടൈറ്റിൽ ആണ് നൽകിയിരുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ, വളരെ വയലൻ്റ് ആയ അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നു ടീസർ കാണിച്ചു തരുന്നുണ്ട്. അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തിന്റെ പരുഷമായ സ്വഭാവം പ്രതിഫലിപ്പിക്കുന്ന രീതിയിൽ വമ്പൻ ആക്ഷനും പഞ്ച് ഡയലോഗുകളും രക്തരൂക്ഷിതമായ രംഗങ്ങളും നിറഞ്ഞ രീതിയിലാണ് ടീസറും ഒരുക്കിയിരിക്കുന്നത്. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമായാണ് നാനി ഇതിലെത്തുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രമായി "ഹിറ്റ് 3, ദ തേർഡ് കേസ്" മാറി എന്ന് ടീസറിന് ലഭിച്ച പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു.

ഒരു ത്രില്ലർ ചിത്രത്തിൻ്റെ എല്ലാ സൂക്ഷ്മാംശങ്ങളിലും അതീവ ശ്രദ്ധ പുലർത്തിക്കൊണ്ട്, മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു ഗംഭീര സിനിമാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ ശൈലേഷ് കോലാനു. ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ, പിആർഒ - ശബരി.

Related Articles
Next Story