നരി വേട്ട പായ്ക്കപ്പ് ആയി

ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - എൻ. എം. ബാദുഷ വയനാട്, കോട്ടയം, ചങ്ങനാശ്ശേരി കുട്ടനാട്, ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടുനിന്ന ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.. ചിത്രത്തിൻ്റെ മേജർ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് വയനാട്ടിലാണ്.ഒരു നാടിൻ്റെ അവകാശ പോരാട്ടത്തിലൂടെ യാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.നിരവധി സാമൂഹ്യ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ഈ ചിത്രം വൻ മുതൽമുടക്കിൽ വലിയ ക്യാൻവാസ്സിലൂടെയാണ് അവതരണം.ഏറെ സാമൂഹ്യ പ്രതിബദ്ധത ഒദ്യോഗികജീവിതത്തിലും, വ്യക്തി ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന പൊലീസ് കോൺസ്റ്റബിൾ വർഗീസ് എന്ന കഥാപാത്രത്തിൻ്റെ സംഘർഷമാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.ടൊവിനോ തോമസ്സാണ് വർഗീസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.പ്രശസ്ത തമിഴ് നടനും, സംവിധായകനുമായ ചേരൻ,സുരാജ് വെഞ്ഞാറമൂടും ഈ ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു പ്രിയംവദാ കൃഷ്ണയാണ് നായിക.

ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം. ബാദുഷ എന്നിവരും എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇവർക്കൊപ്പം നിരവധി താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫിൻ്റേതാണു തിരക്കഥസംഗീതം. ജെയ്ക്ക് ബിജോയ്സ്.ഛായാഗ്രഹണം - വിജയ്.എഡിറ്റിംഗ് - ഷമീർ മുഹമ്മദ് നിർമ്മാണ നിർവ്വഹണം - സക്കീർ ഹുസൈൻ , പ്രതാപൻ കല്ലിയൂർ - പ്രതാപൻ കല്ലിയൂർ ആർ ഓ വാഴൂർ ജോസ്.

Related Articles
Next Story