ജാനി മാസ്റ്ററുടെ ദേശിയ അവാർഡ് റദ്ധാക്കികൊണ്ട് ദേശീയ ചലച്ചിത്ര അവാർഡ് സെൽ പ്രസ്താവന.
പോക്‌സോ കേസിൽ ജയിലിലായതിനെ തുടർന്നാണ് ജാനി മാസ്റ്ററെ ദേശിയ അവാർഡിൽ നിന്ന് റദ്ധ്ക്കുന്നത്. 2022 ധനുഷ് നായകനായ തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലാണ് നൃത്തസംവിധായകനുള്ള ദേശീയ അവാർഡ് ജാനി മാസ്റ്റർക്ക് ലഭിക്കുന്നത്.
തെന്നിന്ത്യൻ കൊറിയോഗ്രാഫർ ജാനി മാസ്റ്റർ (ഷെയ്ക്ക് ജാനി ബാഷ ) ലൈംഗികാരോപണത്തെ തുടർന്ന് പോക്‌സോ കേസിൽ ജയിലിലായതോടെ ദേശീയ അവാർഡ് റദ്ദാക്കിയതായി ദേശീയ ചലച്ചിത്ര അവാർഡ് സെൽ പ്രസ്താവന ഇറക്കി. 2022 ധനുഷ് നായകനായ തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ ' മേഘം കറുക്കാത' എന്ന ഗാനത്തിന്റെ നൃത്തത്തിനാണ് മികച്ച നൃത്തസംവിധായകനുള്ള ദേശീയ അവാർഡ് ജാനി മാസ്റ്റർക്ക് ലഭിക്കുന്നത്. എന്നാൽ, കേസന്വേഷണത്തിനിടയിൽ വാർത്താവിതരണ മന്ത്രാലയത്തിലെ ദേശീയ ചലച്ചിത്ര അവാർഡ് സെൽ ഇറക്കിയ പുതിയ പ്രസ്താവനയിൽ ജാനിയുടെ അവാർഡ് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ബോഡി അറിയിച്ചു.കേസിൽ അന്വേഷണം നടക്കുന്നതിനാൽ കൊറിയോഗ്രാഫർക്ക് നൽകിയ ക്ഷണം പിൻവലിച്ചതായും അവർ സൂചിപ്പിച്ചു. ആരോപണത്തിൻ്റെ ഗൗരവവും കീഴ്‌വഴക്കവും കണക്കിലെടുത്ത് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കാൻ കോംപീറ്റൻ്റ് അതോറിറ്റി തീരുമാനിച്ചതായും പ്രസ്താവനയിൽ പറയുന്നു.
പ്രായപൂർത്തിയാകാത്തപ്പോൾ തുടങ്ങി വർഷങ്ങളോളം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 21 കാരിയായ യുവതി ആരോപിച്ചതിനെ തുടർന്നാണ് 2020 ജാനിയുടെ അറസ്റ്റ്. എന്നാൽ ജാനിയ്ക്ക് ഇടക്കാല ജാമ്യം നൽകാനുള്ള തീരുമാനം പൊതുജന രോഷത്തിന് കാരണമാവുകയും, ദേശീയ അവാർഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു
വ്യാഴാഴ്ചയാണ് കോടതി ജാനി മാസ്റ്ററിന് ഒക്ടോബർ 6 മുതൽ ഒക്ടോബർ 10 വരെ ജാമ്യം അനുവദിച്ചത്. ഒക്ടോബർ 8 ന് നടക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു ജാമ്യാപേക്ഷ നൽകിയത്. എന്നാൽ ജാമ്യം ലഭിച്ച് അവാർഡ് ദാന ചടങ്ങിന് ഒരുങ്ങുന്നതിനിടെയാണ് പ്രഖ്യാപിച്ച അവാർഡ് റദ്ദാക്കിയതായി ദേശീയ ചലച്ചിത്ര അവാർഡ് സെൽ വാർത്തകൾ പുറത്തിറക്കിയത്.