യുദ്ധം പ്രഖ്യാപിച്ചു നയൻതാര: “റാക്കായി” ടൈറ്റിൽ ടീസർ പുറത്ത്
നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യൂമെറ്ററിയുമായി ബന്ധപ്പെട്ട് നടൻ ധനുഷുമായി നടക്കുന്ന വിവാദങ്ങൾക്കിടെയാണ് ടീസർ കൂടുതൽ ശ്രെദ്ധ നേടുന്നത്.
ഒന്നിന് പുറകെ ഒന്നായി നിരവധി പുതിയ ചിത്രങ്ങളിൽ അഭിനയിക്കുകയാണ് നയൻതാര ഇപ്പോൾ. 2025ലെ നയൻതാരയുടെ ലൈൻ ആപ്പുകൾ ആരാധകരിൽ വലിയ പ്രതീക്ഷ നൽകുന്നതാണ്. ഇന്ന് നയൻതാരയുടെ 40-ാം ജന്മദിനത്തിൽ, പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. നയൻതാരയുടെ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് 'റാക്കായി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ ടൈറ്റിൽ ടീസറും താരം പങ്കുവെച്ചിരുന്നു. മികച്ച അഭിപ്രയമാണ് ടീസറിന് ലഭിക്കുന്നത്. ഒരേ സമയം തന്റെ കുഞ്ഞിന്റെ വിശപ്പകറ്റാൻ പാല് നൽകുന്ന സ്നേഹമായി ആയ അമ്മയായും അതെ സമയം കയ്യിൽ അരിവാളുമായി തന്റെ കുഞ്ഞിനായി യുദ്ധം ചെയ്യുന്നവളുമായും ടീസറിൽ നയൻതാര പ്രത്യക്ഷപെടുന്നു. സെന്തിൽ നല്ലസ്വമിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു പീരിയോഡിക് ത്രില്ലെർ ആകുമെന്നാണ് റിപ്പോർട്ടുകൾ. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നൽകിയിരിക്കുന്നത്. ഡ്രം സ്റ്റിക് പ്രൊഡക്ഷൻസിന്റെയും മൂവി വേർസ് സ്റുഡിയോസിന്റെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ''അവൾ പതറുന്നില്ല, അവൾ ഓടിപോകുന്നില്ല, പകരം അവൾ യുദ്ധത്തിനായി പ്രഖ്യാപിക്കുന്നു'' എന്ന അടികുറിപ്പോടെ എത്തിയ ടീസർ എപ്പോൾ വൈറലാവുകയാണ്. നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യൂമെറ്ററിയുമായി ബന്ധപ്പെട്ട് നടൻ ധനുഷുമായി നടക്കുന്ന വിവാദങ്ങൾക്കിടെയാണ് ഇത്തരമൊരു വാച്ചകം കൂടുതൽ ശ്രെദ്ധ നേടുന്നത്. നയന്താരയും വിജയസേതുപതിയും ഒന്നിച്ചഭിനയിച്ച 'നാനും റൗഡിയു താൻ' വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ ആണ് വിഘ്‌നേഷും നയൻതാരയും പ്രണയത്തിലാകുന്നത്. ഈ ഭാഗം ഡോക്യൂമെന്ററിയിൽ ഉള്പെടുത്തുമ്പോൾ ചിത്രത്തിന്റെ ഭാഗങ്ങൾ ഉൾപെടുത്താൻ വേണ്ടി നിർമ്മാതാവ് കൂടിയായ ധനുഷിനോദ് അനുവാദം ചോദിച്ചിരുന്നു. എന്നാൽ ഏറെ വൈകിയിട്ടും ധനുഷ് അത് നൽകാതിരുന്നതിനാൽ സ്വന്തം ഐഫോണിൽ ഷൂട്ട് ചെയ്ത 'ബിഹൈൻഡ് ദി സീൻ' 3 സെക്കന്റ് മാത്രമുള്ള രംഗങ്ങൾ ഡോക്യൂമെന്ററിയിൽ ഉൾപ്പെടിത്തിയിരുന്നു. ഇതിനു ധനുഷ് പകർപ്പവകാശമായി 10 കോടി രൂപ ആവിശ്യപെട്ടു വക്കിൽ നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ തുറന്ന കത്തിലൂടെയാണ് നയതാര പ്രതികരിച്ചത്. ഇതിന്റെ സൂചകമായി ആണ് താരത്തിന്റെ പോസ്റ്ററിൽ ഇത്തരമൊരു വാചകം വന്നതെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.
അതേസമയം, മന്നാഗട്ടി 1920 മുതൽ, ടെസ്റ്റ്, ഡിയർ സ്റ്റുഡന്റസ് എന്നി ചിത്രങ്ങളാണ് നയന്താരയുടെ അടുത്ത വരാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.