ചുവപ്പ് സാരിയിൽ സുന്ദരിയായി നയൻതാരയുടെ നവരാത്രി ആഘോഷങ്ങൾ

വിജയദശമി ആഘോഷത്തിനിടെ നയൻ‌താര തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ ശ്രെദ്ധ ആകർഷിക്കുകയാണ് . ചിത്രങ്ങളിൽ,നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും അവരുടെ മക്കളായ ഉയിർ, ഉലഗ് എന്നിവരോടൊപ്പം സന്തോഷത്തോടെ പോസ് ചെയ്യുന്നത് കാണാം.

നന്മ എപ്പോഴും തിന്മയുടെ മേൽ ജയിക്കട്ടെ! ഈ വിജയദശമിയിൽ ദുർഗ്ഗാ ദേവിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിലേക്ക് സമാധാനവും വിജയവും സന്തോഷവും കൊണ്ടുവരട്ടെ! ഈ ശുഭദിനത്തിൽ, നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും മാഞ്ഞുപോകട്ടെ എന്ന് തൻ്റെ ദസറ ആഘോഷത്തിൻ്റെ നിമിഷങ്ങൾ പങ്കുവെച്ച് നയൻതാര കുറിച്ചു. നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ഭർത്താവ് വിഘ്നേഷ് ശിവനൊപ്പമുള്ള ചില മനോഹരമായ ഫോട്ടോകൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നയൻതാര പങ്കുവെച്ചിരുന്നു.

നയൻതാര ചുവന്ന പട്ടുസാരിയും പഫ്ഡ് സ്ലീവ് ബ്ലൗസും ധരിച്ചപ്പോൾ, നീല എത്‌നിക് കുർത്തയുമായി വിഘ്നേഷ് ശിവൻ ധരിശിച്ചിരിക്കുന്ന. ഈ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ആഘോഷമായിരുന്നു .

Related Articles
Next Story