NC24: നാഗ് ചൈതന്യ നായകനാകുന്ന ഫാന്റസി ചിത്രം എത്തുന്നു.

തെലുങ്ക് താരം നാഗ് ചൈതന്യയുടെ 37 ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. താരത്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചു പുതിയ ചിത്രങ്ങളുടെ അപ്ഡേറ്റുകൾ എത്തിയിരിക്കുകയാണ്. വിരൂപാക്ഷ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ കാർത്തിക് വർമ്മ ദണ്ഡുവിനോടൊപ്പമുള്ള ചിത്രത്തിന്റെ പ്രഖ്യാപനമാണ് താരം നടത്തിയിരിക്കുന്നത്. നാഗ് ചൈതന്യയുടെ 24 മത് ചിത്രമായിരിക്കും ഏത്. NC24 എന്ന ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചുകൊണ്ടാണ് താരം ഈ കാര്യം അറിയിച്ചിരിക്കുന്നത് . നിരവധി സസ്പെൻസുകൾ ഒളിഞ്ഞിരിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. ചിത്രം ഒരു ഫാന്റസി ത്രില്ലറായിരിക്കും. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

സായിപല്ലവി നായികയാകുന്ന തോണ്ടൽ എന്ന ചിത്രമാണ് നാഗ് ചൈതന്യയുടെ ആരാധകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. റൊമാന്റിക് ആക്ഷൻ ചിത്രമായിരിക്കും തോണ്ടൽ. ഇതിൽ മൽസ്യ തൊഴിലാളിയുടെ വേഷത്തിലായിരിക്കും നാഗ് ചൈതന്യാ എത്തുക. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സായി പല്ലവിയുടെ കൂടെയുള്ള നാഗ് ചൈതന്യയുടെ രണ്ടാമത് ചിത്രമാണ് തോണ്ടൽ

അതേസമയം , ഡിസംബർ 4 ന് നാഗ് ചൈതന്യയും ശോഭിത ധുലിപാലയും തമ്മിലുളള വിവാഹം നടക്കാൻ പോകുകയാണ്. ഹൈദ്രബാദിൽ ഉള്ള അന്നപൂർണ സ്റുഡിയോസിൽ വെച്ചായിരിക്കും വിവാഹം നടക്കുക.

Related Articles
Next Story