19 പലസ്‌തീൻ ചിത്രങ്ങൾ നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്
മൂന്ന് വർഷത്തെ ലൈസൻസിംഗ് കാലയളവ് ഒക്ടോബറിൽ അവസാനിക്കുന്നതിനാൽ പലസ്തീനിയൻ സിനിമകളുടെ മുഴുവൻ ലൈബ്രറിയും ഇല്ലാതാക്കി നെറ്റ്ഫ്ലിസ്.
ദുബായ് ആസ്ഥാനമായുള്ള ഫ്രണ്ട് റോ ഫിലിംഡ് എൻ്റർടൈൻമെൻ്റ് പ്ലാറ്റ്‌ഫോമിലേക്ക് ലൈസൻസ് നേടിയ സിനിമകളിൽ ഏലിയ സുലൈമാൻ്റെ ഡിവൈൻ ഇന്റെർവെൻഷൻ (2002), ആൻമേരി ജാസിറിൻ്റെ സാൾട്ട് ഓഫ് ദിസ് സീ (2008), മായ് മസ്‌രിയുടെ 3000 നൈറ്റ്‌സ് (2015) എന്നിവ നീക്കം ചെയ്ത ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.മറ്റു പലസ്തീൻ സംവിധയകരുടെ സിനിമകൾ നെറ്ഫ്ലിക്സിൽ ഇപ്പോഴും ലഭ്യമാണ്. ഒക്ടോബർ 13-14 തിയ്യതികളിലായി ' പലസ്‌തീൻ സ്റ്റോറീസ്' എന്നറിയപ്പെടുന്ന 32 ചിത്രങ്ങളളിൽ 19 എണ്ണം നെറ്റ്ഫ്ലിക്സ് നീക്കം ചെയ്തത്. ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ യുദ്ധത്തിനിടയിൽ സയണിസ്റ്റ് ലോബി ഗ്രൂപ്പുകളുടെ സമ്മർദ്ദം മൂലമാണ് ചിത്രങ്ങൾ നീക്കം ചെയ്‌തെന്ന വാദങ്ങൾ ഉയർന്നിരുന്നു.
എന്നാൽ ചിത്രങ്ങൾ നീക്കം ചെയ്തതിനെ പറ്റി നെറ്ഫ്ലിസ് മൗനം പാലിച്ചിരിക്കുകയാണ്. സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഫോർവേഡ് നെറ്ഫ്ലിക്സിന്റെ ഈ പ്രവർത്തിയെ ചോദ്യം ചെയ്തിരുന്നു. ചിത്രങ്ങളുടെ ലൈസൻസുമായി ബന്ധപ്പെട്ടാണ് നീക്കം ചെയ്‌തെന്നാണ് പിന്നീട് നെറ്ഫ്ലിക്സ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഇത്തരം ചിത്രങ്ങളുടെ ആരധർക്കായി നെറ്റ്ഫ്ലിക്സ് പലസ്തീൻ കഥകളുടെ ശേഖരം എന്ന പേരിൽ പുതിയ ലൈബ്രറി വെബ്‌സൈറ്റിൽ ആരംഭിക്കുമെന്നും , അറബ് ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര നിർമ്മാതാക്കളിൽ നിന്നുള്ള സിനിമകൾ ഇതിലൂടെ പ്രേദർശിപ്പിക്കുമെന്നുമാണ് അധികൃതർ അറിയിക്കുന്നത്.