പുതുമുഖങ്ങൾക്കും പ്രാധാന്യം നല്കി ''നമ്മളറിയാതെ'' മാർച്ചിൽ.

മലയാളം തമിഴ് പ്രമുഖ ചലച്ചിത്ര താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം നല്കി മോഹൻ ദാസ് പൊറ്റമ്മൽ, ദേവദാസ് കല്ലുരുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ''നമ്മളറിയാതെ ".കോടി ക്രിയേഷൻസിൻ്റെ ബാനറിൽ എബിൻ ദാസ് നിർമ്മിക്കുന്ന

ഈ ചിത്രത്തിന്റെ ഛായാഗ്രഹണം യുവൻ നിർവ്വഹിക്കുന്നു.ദേവദാസ് കല്ലുരുട്ടിയുടെ കഥയ്ക്ക് സുഭാഷ് ആർ കൃഷ്ണ തിരക്കഥ സംഭാഷണം എഴുതുന്നു.ഗാനങ്ങൾ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി എഴുതിയ വരികൾക്ക് സലാം വീരോളി സംഗീതം പകരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ-ജോൺസൺ പനക്കൽ,കലാസംവിധാനം -ഉണ്ണി ഉഗ്രപുരം, വസ്ത്രാലങ്കാരം-ശ്രീനി ആലത്തിയൂർ,ചമയം-രഞ്ജിത്ത് രവി,ചീഫ് അസോസിയേറ്റ് ഡയറക്ടർ- മധുഗോപാൽ, അസോസിയേറ്റ് ഡയറക്ടർ-ബവീഷ് ബാൽ താമരശ്ശേരി, ഫിനാൻസ് കൺട്രോളർ- ടി പി സി വളയന്നൂർ,പ്രൊഡക്ഷൻ മാനേജർ-സിനോജ് ചെന്നൈ, ലൊക്കേഷൻ മാനേജർ-റഷീദ് മുക്കം.മാർച്ച് മൂന്നാം വാരം ബോംബെയിലും കോഴിക്കോട്

പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.

Related Articles
Next Story