ദീപിക കുഞ്ഞിനരികിൽ, എന്റെ ഡ്യൂട്ടി രാത്രിയിൽ: രൺവീർ സിങ്
പൊതുവേദിയിൽ ആദ്യമായി കുഞ്ഞിനെക്കുറിച്ച് സംസാരിച്ച് രൺവീർ സിങ്. ‘സിങ്കം എഗെയ്ൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ വച്ചാണ് തന്റെ അച്ഛൻ റോളിനെക്കുറിച്ച് താരം സംസാരിച്ചത്. ദീപിക കുഞ്ഞുമായി തിരക്കിലാണ്. അതുകൊണ്ടാണ് അവൾക്ക് വരാൻ സാധിക്കാതിരുന്നത്. എന്റെ ഡ്യൂട്ടി രാത്രിയിലാണ്. അതാണ് ഞാൻ വന്നത്.–രൺവീർ പറഞ്ഞു.
ഈസിനിമയുടെ ഷൂട്ടിങ്ങിനിടെ ദീപിക ഗർഭിണിയായിരുന്നു. അതുകൊണ്ടു തന്നെ തന്റെ കുഞ്ഞിന്റെ അരങ്ങേറ്റചിത്രമാണ് സിങ്കം എഗെയ്ൻ എന്നും രൺവീർ വേദിയിൽ പറഞ്ഞു. ‘‘എന്റെ ബേബിയുടെ അരങ്ങേറ്റ ചിത്രമാണിത്. സിംബയുടെയും ബേബി സിംബയുടെയും ലേഡി സിങ്കത്തിന്റെയും ദീപാവലി ആശംസകൾ.’’–രൺവീറിന്റെ വാക്കുകൾ..
രോഹിത് ഷെട്ടി കോപ് യൂണിവേഴ്സിൽ നിന്നും എത്തുന്ന മൾടിസ്റ്റാർ ചിത്രമാണ് ‘സിങ്കം എഗെയ്ൻ’. വൻ താര നിരയിലാണ് ചിത്രം ഒരുക്കുന്നത്. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, രൺവീർ സിങ്, ടൈഗർ ഷറോഫ്, കരീന കപൂർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.