സഹോദരി സന്യാസം സ്വീകരിച്ചതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി നിഖില വിമൽ

പലപ്പോഴും തനിക്കു നേരെ വരുന്ന ചോദ്യങ്ങൾക്ക് സർക്കാസത്തിലൂടെ നല്ല ചുട്ട മറുപടി നൽകുന്ന അഭിനേത്രിയാണ് നിഖില വിമൽ . അങ്ങനെയുള്ള താരത്തിന് നേരെ തിരിയാൻ സൈബർ ഇടത്തിലെ ഒരു കൂട്ടം ആളുകൾക്ക് വീണു കിട്ടിയ അവസരമായിരുന്നു താരത്തിന്റെ സഹോദരി അഖില വിമൽ സന്ന്യാസം സ്വീകരിച്ചു എന്ന വാർത്ത. സന്ന്യാസം സ്വീകരിച്ച താരത്തിന്റെ സഹോദരി അവന്തിക ഭാരതി എന്ന പേര് സ്വീകരിച്ചിരുന്നു. ' അച്ഛൻ മുൻ നക്സലൈറ്റ് , സഹോദരി സന്യാസി ..കമ്മ്യൂണിസ്റ്റ് സഖാവിനും തിരിച്ചറിവുണ്ടാകട്ടെ എന്ന കുറിപ്പുകളോട് കൂടിയുള്ള നിരവധി വാർത്തകൾ പ്രചരിച്ചു. വിഷയത്തിൽ നിഖിലയുടെ പ്രതികരണം എന്തായിരിക്കുമെന്ന് ആരാധകർക്ക് ആകാംക്ഷ യുണ്ടായിരുന്നു.

ഇപ്പോഴിതാ സഹോദരി സന്ന്യാസ ജീവിതം സ്വീകരിച്ചതിനെപാട്ടി തുറന്ന് സംസാരിക്കുകയാണ് നിഖില വിമൽ.

ഒരാളുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് അയാളാണ് തീരുമാനിക്കുന്നതെന്നും വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ രീതിയിൽ സംസാരിക്കുന്നവർ തന്നെയാണ് ഒരു വ്യക്ത്തി ആ സ്വാതന്ത്ര്യം എടുക്കുമ്പോൾ അതിനെ ചോദ്യം ചെയ്യുന്നതെന്നും താരം പറയുന്നു.

'തൻ്റെ ചേച്ചി പെട്ടെന്നൊരു ദിവസം പോയി സന്യാസം സ്വീകരിച്ചതല്ല'

തന്റെ ചേച്ചിക്ക് 36 വയസായി അവളുടെ ജീവിതത്തിൽ അവളെടുത്ത തീരുമാനത്തെ എങ്ങനെയാണ് മറ്റുള്ളവർ ചോദ്യം ചെയ്യുന്നത് . താനായിരുന്നു സന്യാസം സ്വീകരിച്ചിരുന്നു എന്നതെങ്കിൽ മാധ്യമങ്ങൾക്ക് അൻപത് ദിവസം കൊടുക്കാനുള്ള വർത്തയായേനെയെന്നും നിഖില കൂട്ടിച്ചേർത്തു.

'നമ്മുടെ വീട്ടിലുള്ള ഒരാൾ എന്താണ് ചെയ്യുകയെന്ന് നമുക്കറിയാമല്ലോ. പെട്ടന്നൊരു ദിവസം പോയി അവൾ സന്യാസി ആയതൊന്നും അല്ല. എന്റെ ചേച്ചി ആയതാണ് ഈ അടുത്ത കാലത്ത് അവൾ ചെയ്ത ഏറ്റവും വലിയ അബദ്ധം. അല്ലാത്ത പക്ഷം അവൾ വളരെ ബ്രൈറ്റായിട്ടുള്ള, നന്നായി പഠിക്കുന്ന, Phd എല്ലാം ഉള്ള ഒരാളാണ്.

സോ, അവളുടെ ലൈഫിൽ അവളെടുക്കുന്ന തീരുമാനത്തെ നമ്മൾ എങ്ങനെയാണ് ചോദ്യം ചെയ്യുക? എന്റെ ചേച്ചിക്ക് 36 വയസായി. അപ്പോൾ 36 വയസുള്ള അവൾ എടുക്കുന്ന തീരുമാനത്തെ നമ്മൾ ഒരിക്കലും ചോദ്യം ചെയ്യാൻ പാടില്ല. അവൾ ആരോടും ഒന്നും പറയാതെ പെട്ടെന്നൊരു ദിവസം പോയി ചെയ്യുന്ന കാര്യവുമല്ല അത്.

ആത്മീയ കാര്യങ്ങളോട് താത്പര്യമുള്ള ഒരാളായിരുന്നു തന്റെ സഹോദരി എന്ന് പറഞ്ഞ നിഖില വിമൽ നമ്മൾ വ്യക്തി സ്വാതന്ത്രത്തെ കുറിച്ച് വലിയ രീതിയിൽ സംസാരിക്കുകയും ഒരു വ്യക്തി തന്റെ സ്വാതന്ത്ര്യം എടുക്കുമ്പോൾ അതിനെ ചോദ്യം ചെയ്യുകയുന്നതും ഒരു പ്രശനം ആണല്ലോയെന്നും ഞാൻ സിനിമയിൽ അഭിനയിച്ചത് ആരും ചോദ്യം ചെയ്തില്ലലോ. അതുപോലെ അവളുടെ ചോയ്‌സ് ആയിരുന്നു സന്യാസമെന്നും പറയുന്നു.

"ഒരാളുടെ ജീവിതം എന്താണോ അത് നമ്മൾ അംഗീകരിക്കുക, സപ്പോർട്ട് ചെയ്യുക. അവളുടെ തീരുമാനത്തിൽ ഞാൻ ഹാപ്പിയാണ്. അവൾ ശരിയായ തീരുമാനങ്ങളാണ് എടുക്കുകയെന്നും എനിക്കറിയാം. എന്നെപോലെ മണ്ടത്തരം പറ്റുന്നൊരു ആളല്ല അവൾ.

ഞാൻ ആണ് അതെടുത്ത് എന്നറിഞ്ഞാൽ അത് അൻപത് ദിവസം മാധ്യമങ്ങൾക്ക് ആഘോഷിക്കാനുള്ള ഒരു വാർത്തയായി മാറിയേനെ"

കൗമുദി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവതാരകൻ ഇതേകുറിച്ച് ചോദിച്ചപ്പോഴായിരുന്നു വിഷയത്തിൽ നിഖിലയുടെ പ്രതികരണം.

Related Articles
Next Story