നടൻ നിർമൽ ബെന്നി അന്തരിച്ചു

Nirmal Benny

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ നിർമൽ വി. ബെന്നി അന്തരിച്ചു. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘‘പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട. ആമേനിലെ കൊച്ചച്ചൻ, എന്റെ ‘ദൂരം’ സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയാണ് മരണം. പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവേശ്വരനോട് പ്രാർഥിക്കുന്നു.’’–സഞ്ജയ് പടിയൂരിന്റെ വാക്കുകൾ.

കൊമേഡിയനായാണ് നിർമൽ ബെന്നി തന്റെ കരിയർ ആരംഭിക്കുന്നത്. യൂട്യൂബ് വിഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2012 -ൽ നവാഗതർക്ക് സ്വാഗതം എന്ന സിനിമയിലൂടെ ചലച്ചിത്രാഭിനയരംഗത്തെത്തി. തുടർന്ന് ആമേൻ, ദൂരം എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു

Related Articles
Next Story