ഡബ്‌സിയുടെ ശബ്ദം വേണ്ട;സന്തോഷ് വെങ്കിയുടെ ശബ്ദത്തിൽ ബ്ലഡ് ഗാനത്തിന്റെ പുതിയ പതിപ്പിറക്കി മാർക്കോ ടീം
നെഗറ്റീവ് കമെന്റുകൾ ഗാനത്തിനു ലഭിച്ചതിനു പിന്നാലെയാണ് ഇത്തരമൊരു തീരുമാനം . കെ ജി എഫ് ഫെയിം സന്തോഷ് വെങ്കി ആലപിച്ചു പുതിയ ഗാനം ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്
ഹനീഫ് അഥേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് മാർക്കോ. മലയാളം ഇൻഡസ്ട്രയിൽ എപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രവും മാർക്കോ ആണ്. കൊടും ഭീകര വയലൻസുമായി എത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കായും സിനിമ ലോകം കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ സിംഗിൾ ഗാനം 'ബ്ലഡ് ' ഇന്നലെ പുറത്തുവന്നിരുന്നു. കെ ജി എഫ് എന്ന ബ്ലോക് ബസ്റ്റർ കന്നഡ ചിത്രത്തിലൂടെ പ്രിയങ്കരനായ രവി ഭാസുർ സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചത് മലയാളികളുടെ സ്വന്തം ഡബ്‌സി ആയിരുന്നു. സൂപ്പർഹിറ്റ് ഗാനരചയിതാവ് വിനായക് ശശികുമാർ ആണ് ഗാനത്തിന്റെ വരികൾ എഴുതിയത്.
എന്നാൽ ഗാനം ഇറങ്ങി മണിക്കൂറുകൾക്കകം ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരുന്നു. കേട്ടവർക്കെല്ലാം ഒരേ അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. ഡബ്‌സിയുടെ ശബ്‍ദം ഗാനത്തിൽ അരോചകമായി തോന്നുന്നു. പശ്ചാത്തല സംഗീതത്തിനനുസരിച്ചുള്ള ആലാപനമല്ല ഗാനത്തിനുള്ളത് എന്നുള്ള കമെന്റുകൾ ആയിരുന്നു ലഭിച്ചത്. നിരവധി നെഗറ്റീവ്സ് കമെന്റുകൾ ഗാനത്തിന് ലഭിച്ചിരുന്നു . ഇതോടുകൂടി മറ്റൊരാളെ വെച്ച് ഗാനം പുറത്തിറക്കാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ഈ കാരണം വെക്തമാക്കികൊണ്ട് സമൂഹ്യമാധ്യമത്തിലൂടെ മാർക്കോ ടീം ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
'മാർക്കോയുടെ ഫസ്റ്റ് സിംഗിൾ ഗാനം ബ്ലഡ് പുറത്തിറങ്ങിയതോടെ പ്രേക്ഷകർ നൽകുന്ന അഭിപ്രായങ്ങലും നിരൂപണങ്ങളും ഹൃദയപൂർവം സ്വീകരിക്കുന്നു. പ്രേകഷകരുടെ പ്രതികരണങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മികച്ചത് ഒരുക്കാനുള്ള അവസരമായി കാണുന്നു. അതുകൊണ്ട് ഗാനത്തിന് ലഭിച്ച അഭിപ്രായങ്ങൾ മാനിച്ചു 'ബ്ലഡ്' ഗാനത്തിന്റെ പുതുക്കിയ പതിപ്പ് കെ ജി എഫ് ഫെയിം സന്തോഷ് വെങ്കി ആലപിച്ചു പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും, മാർക്കോ ടീമിന്റെ യാത്രയിൽ പിന്തുണ നൽകിയ എല്ലവർക്കും നന്ദിയുണ്ടെന്നും പങ്കുവെച്ച പോസ്റ്റിൽ ക്യൂബ്സ് എന്റർടൈൻമെൻറ്സിന്റെ മാനേജിങ് ഡയറക്ടർ ഷെരിഫ് മുഹമ്മദ് പറയുന്നു. ശേഷം സന്തോഷ് വെങ്കിയുടെ ആലാപനത്തിൽ ബ്ലഡ് ഗാനം പുറത്തിറക്കുകയിരുന്നു. എന്തുതന്നെ ആണെങ്കിലും, പ്രേഷകരുടെ അഭിപ്രായങ്ങൾ മാനിച്ചു മാർക്കോ ടീമിന് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ നന്ദി പറയുകയാണ്.
ഹനീഫ് അഥേനിയുടെ തന്നെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ മിഖായേൽ എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് അന്ന് മാർക്കോ. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായ മാർക്കോയുടെ കഥപറയുന്ന ഈ ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റസും ഉണ്ണിമുകുന്ദൻ ഫിലൻസും ചേർന്നാണ് നിർമ്മിക്കുന്നത്. സിദ്ധിഖ്, ജഗദീഷ്, അൻസൺ പോൾ, കാബിൻ ദുഹാൻ സിംഗ്, അഭിമന്യു തിലകൻ, യുക്തി താരജാ എന്നിവരാണ് മാർക്കോയിലെ മറ്റു പ്രധാന താരങ്ങൾ. കൂടാതെ നിരവധി പുതുമുഘങ്ങളുയമ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ഡിസംബറിൽ തീയേറ്ററുകളിൽ എത്തും.