ഇനി പേരിനൊപ്പം ജയം ഇല്ല ; ജീവിതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിച്ചതായി നടൻ

2003-ൽ ജയം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ജയം രവി 2000-ങ്ങളുടെ തുടക്കം മുതൽ തമിഴ് സിനിമാ ഇൻഡസ്‌ട്രിയിലുണ്ട്. ജയം എന്ന സിനിമ വിജയച്ചതിനാൽ അന്ന് മുതൽ രവി എന്ന പേരിനൊപ്പം ആരാധകർ 'ജയം' കൂടി ചേർത്ത് ജയം രവി എന്നായിരുന്നു താരത്തിനെ വിളിച്ചിരുന്നത്. പിന്നീട് താരം സിനിമയിൽ തന്റെ പേര് ജയം രവി എന്ന് ഉപയോഗിക്കുകയായായിരുന്നു. വർഷങ്ങളായി സിനിമയുടെ പേര് തൻ്റെ പേരായി നടൻ തുടർന്ന് വന്നു. എന്നാൽ ഇപ്പോൾ നടൻ തൻ്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിച്ചതായും, അതിനാൽ ഈ വർഷം മുതൽ രവി എന്നോ രവി മോഹൻ എന്ന് മാത്രമേ തന്നെ അഭിസംബോധന ചെയ്യാവു എന്ന് താരം അറിയിച്ചു. തന്റെ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച തുറന്ന കത്തിലൂടെയാണ് ജയം രവി ഈ കാര്യം അറിയിച്ചിരിക്കുന്നത്.

തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം നടൻ "രവി മോഹൻ" എന്ന തലക്കെട്ടോടെ ഒരു ഔദ്യോഗിക കത്ത് എഴിതിയിരിക്കുന്നത് .

“ഇന്ന് മുതൽ ഞാൻ രവി / രവി മോഹൻ എന്ന പേരിൽ അറിയപ്പെടും, എൻ്റെ വ്യക്തിപരവും തൊഴിൽപരവുമായ അഭിലാഷങ്ങളുമായി ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു പേര്. ഞാൻ ഈ പുതിയ അധ്യായത്തിലേക്ക് നീങ്ങുമ്പോൾ, എൻ്റെ ഐഡൻ്റിറ്റിയെ എൻ്റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ഒപ്പം വയ്ക്കുന്നു.

ഒപ്പം എല്ലാവരോടും തന്നെ ഈ പേരിൽ അഭിസംബോധന ചെയ്യാനും താരം അഭ്യർത്ഥിക്കുന്നു. ഇത് വ്യക്തിപരമായ കുറിപ്പും വിനീതമായ അഭ്യർത്ഥനയുമാണ് താരം കൂട്ടിച്ചേർത്തു.

Related Articles
Next Story