ഡീ-ഏജിംഗ് ടെക്‌നിൻ്റെ ആവിശ്യമില്ല, ചെറുപ്പകാരനായി ധനുഷ്; 'ഇഡലി കടൈ' ലൂക്ക് വൈറൽ
തിരുച്ചിത്രമ്പലം എന്ന ചിത്രത്തിന് ശേഷം ഹിറ്റ് കോംബോ ആയ ധനുഷ്-നിത്യ മേനോൻ ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഇത്
നയൻതാരയുമായുള്ള സമീപകാല വിവാദങ്ങൾക്കിടയിലും നടൻ ധനുഷ് തൻ്റെ നാലാമത്തെ സംവിധാന സംരംഭമായ ഇഡ്‌ലി കടൈയുടെ തിരക്കിലായിരുന്നു. എന്നാൽ ചിത്രത്തിനായുള്ള ധനുഷിന്റെ പുതിയ ലൂക്ക് കണ്ടു ആരാധകർ ഞെട്ടിയിരിക്കുകയാണ്. വർഷങ്ങൾക്കു മുൻപുള്ള ധനുഷിനെ വീണ്ടും കണ്ടു എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടു അഭിപ്രായപെടുന്നത്.
ഡീ-ഏജിംഗ് ടെക്‌നിൻ്റെ ആവിശ്യം ധനുഷിന് എല്ലാ എന്നാണ് ആരാധകർ ചിത്രത്തിന് കമന്റ് ചെയ്യുന്നത്. ഡി ഏജിംഗ് സാങ്കേതികവിദ്യ തൻ്റെ അവസാന സിനിമ വരെ ആവശ്യമില്ലാത്ത ഒരേയൊരു നടൻ ധനുഷാണ് '. താരത്തിന് 41 വയസ്സുണ്ടെന്നു വിശ്വസിക്കാൻ ആകില്ല. ക്ലീൻ ഷേവ് ലുക്കിൽ വന്നാൽ ഇപ്പോഴും ചെറുപ്പക്കാരനായി തോന്നുന്ന ഒരേ ഒരു നടൻ ധനുഷാണ് എന്നാണ് ആരാധകർ നൽകുന്ന കമെന്റുകൾ. ചിത്രത്തിന്റെ ഫ്ലാഷ് ബാക് രംഗങ്ങളിൽ ആയിരിക്കും ഈ ലുക്കിൽ ധനുഷ് എത്തുക എന്നാണ് റിപ്പോർട്ടുകൾ.
ധനുഷ് രചനയും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ ചിത്രമാണ് ഇഡലി കടൈ . ഡോൺ പിക്‌ചേഴ്‌സിനൊപ്പം ധനുഷിന്റെ തന്നെ നിർമ്മാണ കമ്പിനിയായ വണ്ടർബാർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരുച്ചിത്രമ്പലം എന്ന ചിത്രത്തിന് ശേഷം ഹിറ്റ് കോംബോ ആയ ധനുഷ്-നിത്യ മേനോൻ ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഇത് .രുച്ചിത്രമ്പലം എന്ന ചിത്രത്തിന് ശേഷം ഹിറ്റ് കോംബോ ആയ ധനുഷ്-നിത്യ മേനോൻ ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഇത്നിത്യ മേനോൻ, ശാലിനി പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ ആരോക്കെയാണെന്നു പുറത്തുവിട്ടിട്ടില്ല. നടനെന്ന നിലയിൽ ധനുഷിൻ്റെ 52-ാം ചിത്രമാണിത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. കിരൺ കൗശിക് ഛായാഗ്രഹണവും പ്രസന്ന ജി കെ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. 2025 ഏപ്രിൽ 10 ന് ഇഡ്‌ലി കടൈ വലിയ സ്‌ക്രീനുകളിൽ എത്തും.