പ്രതിസന്ധി നേരിടുന്ന സമയത് തമിഴ് സിനിമയിലെ ആരും തന്നെ സഹായിക്കാൻ എത്തിയില്ല : ഗൗതം വാസുദേവ മേനോൻ

ഗൗതം വാസുദേവ് ​​മേനോൻ്റെ സംവിധാനം ചെയ്തു ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രമാണ് ധ്രുവനച്ചത്തിരം.ചിയാൻ വിക്രം നായകനായ ചിത്രം 2017 ആണ് ചിത്രീകരണം ആരംഭിക്കുന്നത്. റിതു വർമ്മ, ആർ പാർത്ഥിപൻ, രാധിക ശരത് കുമാർ, സിമ്രാൻ, വിനായകൻ എന്നിവരാണ് ധ്രുവനച്ചത്തിരത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. എന്നാൽ ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ചിത്രം റീലിസ് ചെയ്തിട്ടില്ല. സാമ്പത്തികമായ പ്രതിസന്ധികൾ ചിത്രം നേരിടുന്നതിനാൽ ആണ് റിലീസ് വൈകുന്നതെന്ന് മുൻപ് ഗൗതം വാസുദേവ മേനോൻ പറഞ്ഞിരുന്നു. ഇതിനിടെ കഴിഞ്ഞ വർഷം ചിത്രം റിലീസിന് എത്തുമെന്നും അറിയിച്ചെങ്കിലും റിലീസിന് ഒരു ദിവസം മുൻപ് വീണ്ടും മാറ്റുകയായിരുന്നു.

തൻ്റെ പ്രതിസന്ധി ഘട്ടത്തിൽ സിനിമാലോകത്ത് നിന്ന് തനിക്ക് പിന്തുണയൊന്നും ലഭിച്ചില്ലെന്ന് ഗൗതം വാസുദേവ മേനോൻ ഇപ്പോൾ പറഞ്ഞിരിക്കുകയാണ്.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഗൗതം വാസുദേവ മേനോൻ ഈ കാര്യം പങ്കുവെച്ചിരിക്കുന്നത്.

അദ്ദേഹം പറഞ്ഞു, “ഒരു ചിത്രത്തെ കുറിച്ച് പറയുമ്പോഴെല്ലാം, അത് ടീസറോ ട്രെയിലറോ പ്രഖ്യാപന തീയതിയോ ആകട്ടെ, ഒരു ബഹളം ഉണ്ടാകാറുണ്ട്, അല്ലേ? അതുകൊണ്ടാണ് ഞാൻ അതിജീവിക്കുന്നത്; അല്ലാത്തപക്ഷം, സിനിമയെ ചുറ്റിപ്പറ്റിയുള്ള സമ്മർദ്ദങ്ങളെ മറികടക്കുക അസാധ്യമായേനെ.

എന്നാൽ തന്റെ ഒരു ചിത്രം എത്രയും പ്രതിസന്ധി നേരിടുന്ന സമയത് തമിഴ് സിനിമയിലെ ആരും തന്നെ സഹായിക്കാൻ എത്തിയില്ല എന്ന് സംവിധായകൻ പറയുന്നു. ഒരു വ്യക്തി തൻ്റെ കരിയറിൽ നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിൽപ്പോലും അവരോട് അസൂയപ്പെടുന്ന നിരവധി ആളുകൾ ഉണ്ടായിരിക്കും. അപ്പോൾ സിനിമ പോലുള്ള മത്സരാധിഷ്ഠിത സ്ഥലത്ത്, ആരെങ്കിലും ശ്രദ്ധിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് ഗൗതം വാസുദേവ മേനോൻ പറയുന്നു.

“ധ്രുവനച്ചത്തിരം റിലീസ് പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ, എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ ഇൻഡസ്ട്രിയിൽ നിന്ന് ആരും വിളിച്ചിട്ടില്ല.ഒരു സിനിമ വിജയിക്കുമ്പോഴും ആളുകൾക്ക് കൗതുകമുണ്ട്, സന്തോഷമില്ല.ചില സ്റ്റുഡിയോകൾ അതിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്ന് അവകാശപ്പെട്ടതിനെത്തുടർന്ന് തൻ്റെ സിനിമ റിലീസ് തടഞ്ഞിരിക്കുകയാണ്.

എന്നാൽ ചിത്രം ഇപ്പോഴും തിയറ്ററുകളിൽ റിലീസ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അതിനെക്കുറിച്ചുള്ള തൻ്റെ പ്രതീക്ഷകൾ ഇല്ലാതായിട്ടില്ലെന്നും ഗൗതം വാസുദേവ മേനോൻ പറയുന്നു.

ഗൗതം വാസുദേവ മേനോൻ തന്റെ ആദ്യ മലയാള സംവിധാന ചിത്രമായ ' ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സിന്റെ റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടി നായകനായി എത്തുന്ന ആക്ഷൻ കോമഡി ചിത്രത്തിൽ ഗോകുൽ സുരേഷ് ആണ് മറ്റിരു പ്രധാന കഥാപാത്രം.

മമ്മൂട്ടി കമ്പനിയുടെ 6മത് നിർമ്മാണ സംരംഭമായ ഈ ചിത്രം ജനുവരി 23 നു റിലീസ് ചെയ്യും.

Related Articles
Next Story