ആരുടെയും അന്നം മുടക്കിയില്ല ; ആത്മയ്ക്ക് മറുപടി നൽകി നടൻ പ്രേംകുമാർ

മലയാളത്തിലെ ചില സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേം കുമാറിന്റെ പ്രസ്താവനയിൽ തുറന്ന കത്തിലൂടെ ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ 'ആത്മ' പ്രതികരിച്ചിരുന്നു. പ്രേം കുമാറിന്റെ പ്രസ്താവന അന്നം മുടക്കുന്നതാണെന്നും, ഒട്ടും സുരക്ഷിതവും തൊഴിലുറപ്പുമില്ലാത്ത ഒരു മേഖലയിലെ ഒരു പറ്റം സാധരണക്കാരുടെ ഉപജീവന മാർഗത്തിന്റെ മുകളിലാണ് പ്രേംകുമാർ എൻഡോസൾഫാൻ വിതറിയെന്നുമാണ് ആത്മയുടെ തുറന്ന കത്തിൽ പറയുന്നത്. എന്നാൽ ആത്മയുടെ കത്തിന് ഇപ്പോൾ പ്രേം കുമാർ മറുപടി നൽകിയിരിക്കുകയാണ്. സീരിയലുകളെ താൻ അടച്ചാക്ഷേപിച്ചില്ലെന്നും സീരിയലുകളുടെ ഉള്ളടക്കം നന്നാക്കാൻ വേണ്ടി മാത്രമാണ് താൻ സീരിയലുകളെ വിമർശിച്ചതെന്നും പ്രേം കുമാർ പറയുന്നു. ആരുടെയും അന്നം മുടക്കിയില്ല താൻ .എന്നാൽ അഭിപ്രയ പ്രകടനം ഇനിയും തുടരും. കാള പെറ്റുന്ന് കേട്ടാൽ കയർ എടുക്കരുതെന്നും പ്രേംകുമാർ പ്രതികരിച്ചു. കൂടാതെ തനിക്കെതിരായ ആത്മയുടെ തുറന്ന കത്ത് കാര്യം അറിയാതെ ഉള്ളതാണെന്നും പ്രേം കുമാർ അഭിപ്രായപ്പെട്ടു.

സിനിമയും,സെറലുകളും വെബ് സീരീസുകളും ഒരു വലിയ ജനത്തെ സ്വാധീനിക്കുന്നതാണ്. ചില സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണ്. അതിലെ ചില കാര്യങ്ങൾ കുട്ടികളെ അടക്കം മോശമായി ബാധിക്കാം അതിനാൽ സീരിയലുകൾ സെന്സറിംഗ ആവിശ്യമാണെന്നുമാണ് പ്രേം കുമാർ അഭിപ്രായപ്പെട്ടത്.

ഈ പ്രതാവനയ്‌ക്കെതിരെ നേരത്തെ ഹരീഷ് പേരാടി, ധർമജൻ ബോൾഗാട്ടി, മന്ത്രി കെ ബി ഗണേഷ് കുമാർ, സീമ ജി നായർ എന്നിവരും രംഗത്തു എത്തിയിരുന്നു. എന്നാൽ താൻ പറഞ്ഞ അബ്ഹപറയത്തിൽ ഉറച്ചു നില്കുന്നു എന്നായിരുന്നു പ്രേം കുമാറിന്റെ മറുപടി.

Related Articles
Next Story