ഇനി വെറും ചാർമിള അല്ല ... ചാർമിള ക്രീസ്റ്റീന ; പേര് മാറ്റി മലയാളികളുടെ പ്രിയപ്പെട്ട നടി

മലയാള സിനിമയിലെ നിരവധി ഹിറ്റുകൾ സമ്മാനിച്ച നടി ചാർമിള ഇനി വെറും ചാർമിള അല്ല. തന്റെ പേര് 'ചാർമിളാ ക്രിസ്റ്റീന 'എന്ന് ഔദ്യോഗികമായി മാറ്റിയതായി അറിയിച്ചിരിക്കുകയാണ് മലയാളികളുടെ ഈ പ്രിയപ്പെട്ട നടി. ഇതിനു കാരണം ചാർമിള വെള്ളിനക്ഷത്രത്തിനോട് പങ്കുവെച്ചിരിക്കുകയാണ്.

' പലപ്പോഴും പലരും തന്റെ പേര് തെറ്റായി ആയിരുന്നു ഉച്ചരിച്ചിരുന്നത്. ചിലർ ശർമിള എന്നും ശർമിലി എന്നും തന്നെ വിളിക്കാറുണ്ട്. ശർമിള എന്നാണ് തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും തന്നെ വിളിക്കുന്നത്. എന്നാൽ ആരും തന്റെ ശെരിക്കുമുള്ള പേര് വിളിക്കാറില്ല. ചാർമിള എന്ന പേര് മലയാളികൾ മാത്രമേ ശെരിയായി വിളിക്കാറുള്ളു. അത് മാത്രമല്ല, ഇത്തരം പേരുകൾ ഉള്ള മറ്റു കുറെയധികം നടിമാർ ഉണ്ട്. അവർ ചെയ്യുന്ന തെറ്റായ കാര്യങ്ങളിൽ പലപ്പോഴും തന്റെ പേര് വലിച്ചിഴയ്ക്കാറുണ്ടെന്നും, തെറ്റിദ്ധരിക്കപ്പെടാറുമുണ്ടെന്നും നടി വെള്ളിനക്ഷത്രത്തിനോട് പറഞ്ഞു.

കൂടാതെ തന്റെ മാതാപിതാക്കൾ തനിക് നൽകിയ പേര് ചാര്മിള ക്രിസ്റ്റിന ധനലീല എന്നായിരുന്നു. സിനിമയിൽ വന്നപ്പോൾ ആ പേര് ചുരുക്കുകയായിരുന്നു. എപ്പോൾ താരം ഇത്തരമൊരു ദുരിതം നേരിടുന്നതിനാൽ ആ പേര് തന്നെ സ്വീകരിക്കുകയാണെന്നും വെള്ളിനക്ഷത്രത്തിനോട് പങ്കുവെച്ചു.

Related Articles
Next Story