തഗ്ഗിന് വേണ്ടി അങ്ങനെ പറയുന്നതല്ല, ചെറുപ്പം മുതലേ നിഖിലേച്ചി ഇങ്ങനെയാണ്: നസ്ലിൻ
അഭിമുഖങ്ങളിലെ ചോദ്യങ്ങൾക്ക് തഗ് മറുപടികൾ കൊടുക്കാറുള്ള താരമാണ് നിഖില വിമൽ. ചോദ്യങ്ങളോട് ഒഴിഞ്ഞുമാറാതെ അതേ നാണയത്തിൽ മറുപടി നൽകുന്നതിനാൽ ‘തഗ് റാണി’ എന്നൊരു പേരും സോഷ്യൽ മീഡിയ നിഖിലയ്ക്ക് നൽകിയിട്ടുണ്ട്. എന്നാൽ തഗ്ഗിന്റെ പേരിൽ നിഖിലയ്ക്കെതിരെ ട്രോളുകളും പരിഹാസങ്ങളും വരാറുണ്ട്. നിഖിലയുടെ ഈ തഗ് അടിക്കൽ ചെറുപ്പം മുതലേയുണ്ട് എന്ന് പറഞ്ഞിരിക്കുകയാണ് നടൻ നസ്ലിൻ. നിഖില തഗ്ഗിന് വേണ്ടിയല്ല ഇത്തരത്തിൽ സംസാരിക്കുന്നതെന്നും അത് അവരുടെ കുട്ടിക്കാലം മുതലുള്ള സ്വഭാവമാണെന്നും നസ്ലിൻ പറഞ്ഞു.
ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല നിഖിലേച്ചി. എനിക്ക് നിഖിലേച്ചിയേയും അവരുടെ അമ്മയേയും കുടുംബത്തേയും അടുത്തറിയാം. ഇവള് ചെറുപ്പം മുതലേ ഇങ്ങനെയാണെന്ന് നിഖിലേച്ചിയുടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. ആ ക്യാരക്ടർ ഇനി മാറ്റാൻ കഴിയില്ല. നിഖില എന്ന വ്യക്തി അങ്ങനെയാണ്. അതൊരിക്കലും ഒരാളെ വേദനിപ്പിക്കാൻ പറയുന്നതല്ല. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ടേക്ക് പോകുന്നത്. കാര്യങ്ങൾ മറച്ചുവെയ്ക്കാതെ സ്ട്രൈറ്റ് ആയാണ് പറയുന്നത്. അതൊരു നല്ല ക്വാളിറ്റി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് എന്നാണ് നസ്ലിൻ പറയുന്നത്.
അതേസമയം, ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ഐ ആം കാതലൻ എന്ന ചിത്രമാണ് നസ്ലിന്റെയും നിഖിലയുടെതുമായി റിലീസിന് ഒരുങ്ങുന്നത്. ജോ ആന്റ് ജോ, അയൽവാശി, 18+ എന്നീ ചിത്രങ്ങൾക്ക് ശേഷം നസ്ലിനും നിഖിലയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്.